• Logo

Allied Publications

Europe
റവ . ഡോ .ആന്‍റണി ചുണ്ടെലിക്കാട്ടിനു ഹൾ മലയാളികൾ യാത്രയപ്പ് നൽകി
Share
ഹൾ (ലണ്ടൻ): 2014 മുതൽ നീണ്ട എട്ട് വർഷക്കാലം മിഡിൽസ് ബറോ രൂപതയിലെ സ്തുത്യർഹമായ ശുശ്രൂഷകൾക്ക് ശേഷം ലണ്ടനിലേക്ക് സ്ഥലം മാറി പോകുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ . ഡോ ആൻറണി ചുണ്ടെലിക്കാട്ടച്ചന് ഹള്ളിലെ സെന്‍റ് എഫ്രേംസ് പ്രോപോസ്ഡ് മിഷന്‍റെ നേതൃത്വത്തിൽ മലയാളികൾ യാത്രയയപ്പ് നൽകി .

സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നൂറ് കണക്കിന് മലയാളികൾ പങ്കെടുത്തു. നീണ്ട എട്ട് വർഷത്തെ സേവന കാലയളവിൽ മിഡിൽസ്ബറോ രൂപതയിലെ , ഹൾ , മിഡിൽസ്ബറോ , യോർക്ക് , സ്കാർ ബറോ , നോർത്ത് അലെർട്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ സമൂഹത്തിന്‍റെ ചുമതലയിൽ ശുശ്രൂഷകളും , മിഡിൽസ്ബറോ രൂപതയിലും ശുശ്രൂഷകൾ ചെയ്തിരുന്ന അച്ചൻ പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് എന്ന പദവിയിൽ ഉള്ള ശുശ്രൂഷകൾ ആണ് ചെയ്തു വന്നിരുന്നത് .

ഈ പ്രദേശങ്ങളിൽ സഭാ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ അച്ചൻ ചെയ്ത ത്യാഗോജ്വലമായ .സേവനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു . സീറോ മലബാർ സഭയുടെ ശുശ്രൂഷകളോടൊപ്പം തന്നെ മറ്റു ഈ പ്രദേശങ്ങളിൽ ഉള്ള നാനാ ജാതി മതസ്ഥരായ ആളുകളുടെ സാമൂഹ്യവും , സാംസ്കാരികവും ആയ ഉന്നമനത്തിനായി അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോയോടെയാണ് ഏവരും അനുസ്മരിച്ചത് .

പുതിയ ശുശ്രൂഷ മേഖലയിലും , ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ എന്ന നിലയിലും അച്ചന്റെ മുന്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനനാശംസകൾ അർപ്പിച്ചാണ് യാത്രയയപ്പ് സമ്മേളനം അവസാനിച്ചത് , വിവിധ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറി . മിഷൻ കോർ കമ്മറ്റി അംഗങ്ങൾ .,സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.