• Logo

Allied Publications

Europe
ജര്‍മനിയും ഫ്രാന്‍സും എലിസീ ഉടമ്പടിയുടെ അറുപതാം വര്‍ഷം ആഘോഷിച്ചു
Share
പാരീസ്: ജര്‍മ്മനിയും ഫ്രാന്‍സും തമ്മിലുള്ള ആറ് പതിറ്റാണ്ട് നീണ്ട സഹകരണത്തിന് അടിവരയിടുന്ന ചരിത്രപരമായ എലീസി ഉടമ്പടിയുടെ സ്മരണ പുതുക്കി.
പാരീസില്‍ നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങളിലെയും 300 ഓളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂറോപ്പിന്റെ ഭാവി പാരീസിന്റേയും ബര്‍ലിനിന്റേയും പ്രേരകശക്തി"യിലാണന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ഉക്രെയ്ന്‍ യുദ്ധത്തെ ഫ്രാന്‍സും ജര്‍മ്മനിയും "ആവശ്യമുള്ളിടത്തോളം കാലം" ഉക്രെയ്നെ പിന്തുണയ്ക്കുമെന്ന് ഷോള്‍സ് പറഞ്ഞു.

1963~ല്‍ മുദ്രവെച്ച ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള എലിസീ ഉടമ്പടി രണ്ട് മുന്‍ ശത്രുക്കള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് അടിത്തറയിട്ടത്. 1963 ജനുവരി 22~ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലും പശ്ചിമ ജര്‍മ്മന്‍ ചാന്‍സലര്‍ കോണ്‍റാഡ് ആഡനൗറും ചേര്‍ന്നാണ് എലിസീ ഉടമ്പടിയില്‍ ഒപ്പുവച്ചത്. ചടങ്ങിനു മുമ്പ് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഞായറാഴ്ച പാരീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ ഊര്‍ജ്ജ മാതൃക നിര്‍മ്മിക്കുക,നവീകരണവും നാളത്തെ സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക, യൂറോപ്യന്‍ യൂണിയന്‍ സ്വന്തമായി, പ്രതിരോധം, ബഹിരാകാശം, നയതന്ത്രം എന്നിവയില്‍ ഒരു ഭൗമരാഷ്ട്രീയ ശക്തിയാണെന്ന്" ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.

ഇതിനിടയില്‍ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും മന്ത്രിമാര്‍ എലിസി കൊട്ടാരത്തില്‍ മന്ത്രിമാരുടെ സംയുക്ത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. ഊര്‍ജം, സാമ്പത്തിക നയം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്‍ശിയുള്ള ഇരുവട്ട ചര്‍ച്ചകളും നടത്തി. ഉൈ്രകനിനുള്ള സൈനിക സഹായവും അജണ്ടയിലുണ്ടായിരുന്നു.

2019~ന് ശേഷം ഇരു ഗവണ്‍മെന്റുകളും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് ഈ ഒത്തുചേരല്‍. ഷോള്‍സും മാക്രോണും സംയുക്ത പത്രസമ്മേളനം നടത്തിയാണ് പാരീസ് റെസ്റേറാറന്റില്‍ അത്താഴവിരുന്നിനെത്തിയത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.