• Logo

Allied Publications

Americas
നാലു വയസുകാരി അഥീനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയാതായി പോലീസ്
Share
ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി . ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . 

നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് 16 ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്കലഹോമയിലെ ഗ്രാഡി കൗണ്ടയിലെ ഒരു കുഴിയിൽ കണ്ടെത്തിയത് .പിന്നീട് ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനു ഒക്ലഹോമ മെഡിക്കൽ എ ക്സാമിനേർ ഓഫീസിലേക്ക് മാറ്റി.

തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകൾ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നൽകുന്നത് .

ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത് തന്‍റെ ഭർത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയിൽ നിലത്തുവീണ കുട്ടിയുടെ മാറിൽ മൂന്ന് തവണ ചവിട്ടുകയും ചെയ്തുവെന്നാണ് . ശരീരം നിശ്ചലമായി എന്ന് ഉറപ്പു വരുത്തിയശേഷം മൃതശരീരം റൂഷ് സ്പ്രിങ്‌സിലുള്ള പഴയ വീട്ടിനു സമീപമുള്ള ഫെൻസിനു താഴെ കുഴിച്ചു മൂടുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചു .

ഭർത്താവിനെതിരെ കൊലക്കുറ്റം ചാർജ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു .
അഥീനയെയും സഹോദരിയെയും കാണാതായിരുന്നുവെങ്കിലും ഒക്കലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിനടുത്തുള്ള തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അഥീനയുടെ അഞ്ചു വയസ്സുള്ള സഹോദരിയെ ഒരു തപാല്‍ ജീവനക്കാരന്‍ കണ്ടെത്തിയിരുന്നു.കാണാതായ സമയത്ത് രണ്ട് പെണ്‍കുട്ടികളും ആഡംസിന്‍റേയും ഭര്‍ത്താവിന്‍റേയും സംരക്ഷണയിലായിരുന്നുവെന്ന് ഒഎസ്ബിഐ പറഞ്ഞു.

ഫീനിക്സിൽ അറസ്റ്റിലായ ഇവോൺ ആഡംസിനെ ഒക്കലഹോമയിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് .

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്