• Logo

Allied Publications

Americas
ഡബ്ല്യുഎംസി ന്യൂയോക്ക് പ്രോവിന്‍സ് ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ചു
Share
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്‍സിന്‍റെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന്‍ സെന്‍ററില്‍ 'ഫ്രണ്ട്‌സ് ഓഫ് കേരള' അവതരിപ്പിച്ച ചെണ്ടമേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനവും ഇന്‍ഡ്യന്‍ ദേശീയ ഗാനവും ആലപിച്ചു.

വേള്‍ഡ് മലയാളി സംഘടന ന്യൂയോര്‍ക്ക് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രൊഫ. സാം മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കെ. ജോണിന്റെ അദ്ധ്യഷ പ്രസംഗത്തിനു ശേഷം സംഘടനയുടെ ആഗോള ചെയര്‍മാന്‍ ഗോപാലപിളള നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. എപ്പിസ്‌കോപ്പല്‍ സഭ ബിഷപ്പ് വെരി.റവ. ജോണ്‍സി ഇട്ടി ക്രിസ്മസ് ദൂത് നല്കി.

റോക്ക്‌ലാന്‍ഡ് കൗണ്ടി ജനപ്രതിനിധി ഡോ.ആനി പോള്‍, സംഘടനയുടെ ആഗോള ജനറല്‍ സെക്രട്ടറി പിന്‍റോ കണ്ണമ്പളളി, അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്‍റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജനറല്‍സെക്രട്ടറി അനീഷ് ജെയിംസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രൊവിന്‍സ് വൈസ് പ്രസിഡന്‍റ് ഉഷ ജോര്‍ജിന്‍റെ നന്ദി പ്രസംഗത്തിനുശേഷം ന്യൂയോര്‍ക്കിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരപ്പിച്ച കലാപരിപാടികള്‍ സദസ്സിനു കുളിര്‍മ്മയേകി.

ജോര്‍ജ് കുര്യന്‍, തെരേസ കുര്യന്‍, കത്‌റിന്‍ ആന്റണി, ജേക്കബ് മണ്ണുപ്പറമ്പില്‍, ഹാന മേരി ജോസഫ്, ക്രിസ്റ്റല്‍ എല്‍സ ജോര്‍ജ്, സന്തന മേരി സന്തോഷ്, ഏരണ്‍ വാത്തപ്പള്ളി എന്നിവര്‍ അവതരിപ്പിച്ച ആക്ഷന്‍ സോങ്ങ്, നേറ്റിവിറ്റി ടാബ്ലോ, ജിതില്‍ ജോര്‍ജിന്‍റെ ക്രിസ്മസ് പാപ്പയും, ദേവിക അനില്‍കുമാര്‍, ശ്രേയ നായര്‍, സജ്ഞന അയ്യര്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, അപര്‍ണ്ണ ഷിബു, ഡോ. മോഹന്‍ ഏബ്രഹാം, ഗ്രേസ് ജോണ്‍ എന്നിവരുടെ സംഗീത വിരുന്നും സദസിന് ഏറെ ആശ്വാസകര മായി, 'ഫ്രണ്ട്‌സ് ഓഫ് കേരളയുടെ' താളമേളത്തോടു കുടി യ ക്രിസ്മസ് കരോള്‍ പാട്ടും ന്യൂയോര്‍ക്ക് പ്രോവിന്‍സിന്‍റെ ഗായകര്‍ പാടിയ കരോള്‍ പാട്ടും ആഘോഷത്തിന് കൊഴുപ്പ് ഏകി. ഷെറിന്‍ ഏബ്രഹാം ആയിരുന്നു എം സി.

ന്യൂയോര്‍ക്കിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. അത്താഴ വിരുന്നിനുശേഷം യോഗം അവസാനിച്ചു .

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ