ന്യൂയോർക്ക്: സനാതന ധർമ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടനയുടെ ഒന്നാം വാർഷികം പ്രമാണിച്ച്, അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഉയരുന്ന വേദക്ഷേത്രങ്ങൾക്ക് മുന്നോടിയായി ആദ്യ വേദക്ഷേത്രം ഷിക്കാഗോയിൽ ഉയർന്നു. ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്.
കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയിൽ നിന്ന് മന്ത്ര’യുടെ ഭാരവാഹികളായ ഹരി ശിവരാമൻ, കൃഷ്ണരാജ് മോഹൻ, ബ്രഹ്മശ്രീ മനോജ് നന്പുതിരി എന്നിവർ ഏറ്റുവാങ്ങിയ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണത്തിനുശേഷം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12നു ഷിക്കാഗോയിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന വിവിധ ക്ഷേത്രങ്ങളിലെ പൂജകൾക്ക് ശേഷം ജനുവരി 14നു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ മധു പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങളുമായി ഗീതാമണ്ഡലത്തിൽ എത്തിയ സംഘത്തെ വേദമന്ത്രങ്ങൾ ഉരുവിട്ട് കർപ്പൂരാഴി ഉഴിഞ്ഞ് സ്വീകരിച്ചു.
 ഈ ഗ്രന്ഥസമുച്ചയങ്ങൾ ഷിക്കാഗോ ഗീതാമണ്ഡലത്തിനു വേണ്ടി സാമൂതിരി കോവിലകത്തെ ഡോ. രവി രാജയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് രവിരാജ, ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ ഡോ. ശകുന്തള രാജഗോപാൽ, രാം നായർ, സുരേഷ് ബാബു, സുശീലൻ പൂക്കോട്ട് എന്നിവർക്ക് നൽകുകയും, ഇവർ വ്യത്യസ്തമായ പീഠങ്ങളിൽ ഋഗ്വേദ വേദോച്ചാരണങ്ങളോടെ സ്ഥാപിക്കുകയും ചെയ്തു. വേദക്ഷേത്രത്തിന് മുന്നിലെ നിലവിളക്കിൽ ഡോ. ശകുന്തള രാജഗോപാൽ, രാം നായർ, സുരേഷ് ബാബു, സുശീലൻ പൂക്കോട്ട്, ജയചന്ദ്രൻ, ഹരി ശിവരാമൻ, ഷിബു ദിവാകരൻ, മധു പിള്ള, ബൈജു മേനോൻ, ബിജു കൃഷ്ണൻ, ആനന്ദ് പ്രഭാകർ എന്നിവർ ചേർന്ന് ദീപം പകരുകയും ചെയ്തു.
ഷിക്കാഗോ ഗീതാമണ്ഡലത്തെ, അമേരിക്കയിലെ ആദ്യ വേദക്ഷേത്രമായി തെരഞ്ഞെടുത്തതിൽ ന്ധമന്ത്രന്ധ ഭാരവാഹികളോടും മന്ത്ര ആത്മീയ കോർഡിനേറ്റർ ബ്രഹ്മശ്രീ മനോജ് നന്പൂതിരിയോടുമുള്ള നന്ദി ആനന്ദ് പ്രഭാകർ രേഖപ്പെടുത്തി. വേദാക്ഷേത്ര സ്ഥാപനത്തിൽ പങ്കെടുത്ത ഭക്തജനങ്ങളോടും, ഡോ. രവിരാജയോടും, ഡോ. ശകുന്തള രാജഗോപാൽ, ്ര രാം നായർ, സുരേഷ് ബാബു, സുശീലൻ പൂക്കോട്ട്, ഹരി ശിവരാമൻ, ഷിബു ദിവാകരൻ, മധു പിള്ള എന്നിവരോടും, മന്ത്രജപങ്ങൾക്ക് നേതൃത്വം നൽകിയ രവി അയ്യർ, രാജേഷ് അയ്യർ, ശിവരാമകൃഷ്ണ അയ്യർ എന്നിവരോടുള്ള നന്ദി ജനറൽ സെക്രട്ടറി ബൈജു മേനോൻ രേഖപ്പെടുത്തി.
|