• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ അ​മേ​രി​ക്ക​യി​ലെ പ്ര​ഥ​മ വേ​ദ​ക്ഷേ​ത്രം ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്നു
Share
ന്യൂ​യോ​ർ​ക്ക്: സ​നാ​ത​ന ധ​ർ​മ്മ പ്ര​ച​ര​ണം പ്ര​ധാ​ന ല​ക്ഷ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) സം​ഘ​ട​ന​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്, അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ൽ ഉ​യ​രു​ന്ന വേ​ദ​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ആ​ദ്യ വേ​ദ​ക്ഷേ​ത്രം ഷി​ക്കാ​ഗോ​യി​ൽ ഉ​യ​ർ​ന്നു. ലോ​ക​ഗു​രു​വാ​യ ശ്രീ ​വി​വേ​കാ​ന​ന്ദ സ്വാ​മി​ക​ളു​ടെ പാ​ദ​സ്പ​ർ​ശം കൊ​ണ്ട് ധ​ന്യ​മാ​യ ഷി​ക്കാ​ഗോ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം ത​റ​വാ​ട് ക്ഷേ​ത്ര​ത്തെ​യാ​ണ് മ​ന്ത്ര ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി ചി​ദാ​ന​ന്ദ​പു​രി സ്വാ​മി​യി​ൽ നി​ന്ന് മ​ന്ത്ര’​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി ശി​വ​രാ​മ​ൻ, കൃ​ഷ്ണ​രാ​ജ് മോ​ഹ​ൻ, ബ്ര​ഹ്മ​ശ്രീ മ​നോ​ജ് ന​ന്പു​തി​രി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി​യ ഋ​ഗ്വേ​ദാ​ദി ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ൾ, കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ മ​ഹാ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ​യും സ​നാ​ത​ന ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ​രി​ക്ര​മ​ണ​ത്തി​നു​ശേ​ഷം വി​വേ​കാ​ന​ന്ദ ജ​യ​ന്തി ദി​ന​മാ​യ ജ​നു​വ​രി 12നു ​ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ജ​ക​ൾ​ക്ക് ശേ​ഷം ജ​നു​വ​രി 14നു ​മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ദി​വാ​ക​ര​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ മ​ധു പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഋ​ഗ്വേ​ദാ​ദി ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ളു​മാ​യി ഗീ​താ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ വേ​ദ​മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ട് ക​ർ​പ്പൂ​രാ​ഴി ഉ​ഴി​ഞ്ഞ് സ്വീ​ക​രി​ച്ചു.

ഈ ​ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ൾ ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​നു വേ​ണ്ടി സാ​മൂ​തി​രി കോ​വി​ല​ക​ത്തെ ഡോ. ​ര​വി രാ​ജ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ര​വി​രാ​ജ, ഋ​ഗ്വേ​ദാ​ദി ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ൾ ഡോ. ​ശ​കു​ന്ത​ള രാ​ജ​ഗോ​പാ​ൽ, രാം ​നാ​യ​ർ, സു​രേ​ഷ് ബാ​ബു, സു​ശീ​ല​ൻ പൂ​ക്കോ​ട്ട് എ​ന്നി​വ​ർ​ക്ക് ന​ൽ​കു​ക​യും, ഇ​വ​ർ വ്യ​ത്യ​സ്ത​മാ​യ പീ​ഠ​ങ്ങ​ളി​ൽ ഋ​ഗ്വേ​ദ വേ​ദോ​ച്ചാ​ര​ണ​ങ്ങ​ളോ​ടെ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. വേ​ദ​ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ നി​ല​വി​ള​ക്കി​ൽ ഡോ. ​ശ​കു​ന്ത​ള രാ​ജ​ഗോ​പാ​ൽ, രാം ​നാ​യ​ർ, സു​രേ​ഷ് ബാ​ബു, സു​ശീ​ല​ൻ പൂ​ക്കോ​ട്ട്, ജ​യ​ച​ന്ദ്ര​ൻ, ഹ​രി ശി​വ​രാ​മ​ൻ, ഷി​ബു ദി​വാ​ക​ര​ൻ, മ​ധു പി​ള്ള, ബൈ​ജു മേ​നോ​ൻ, ബി​ജു കൃ​ഷ്ണ​ൻ, ആ​ന​ന്ദ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം പ​ക​രു​ക​യും ചെ​യ്തു.

ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തെ, അ​മേ​രി​ക്ക​യി​ലെ ആ​ദ്യ വേ​ദ​ക്ഷേ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ന്ധ​മ​ന്ത്ര​ന്ധ ഭാ​ര​വാ​ഹി​ക​ളോ​ടും ​മ​ന്ത്ര​ ആ​ത്മീ​യ കോ​ർ​ഡി​നേ​റ്റ​ർ ബ്ര​ഹ്മ​ശ്രീ മ​നോ​ജ് ന​ന്പൂ​തി​രി​യോ​ടു​മു​ള്ള ന​ന്ദി ആ​ന​ന്ദ് പ്ര​ഭാ​ക​ർ രേ​ഖ​പ്പെ​ടു​ത്തി. വേ​ദാ​ക്ഷേ​ത്ര സ്ഥാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും, ഡോ. ​ര​വി​രാ​ജ​യോ​ടും, ഡോ. ​ശ​കു​ന്ത​ള രാ​ജ​ഗോ​പാ​ൽ, ്ര ​രാം നാ​യ​ർ, സു​രേ​ഷ് ബാ​ബു, സു​ശീ​ല​ൻ പൂ​ക്കോ​ട്ട്, ഹ​രി ശി​വ​രാ​മ​ൻ, ഷി​ബു ദി​വാ​ക​ര​ൻ, മ​ധു പി​ള്ള എ​ന്നി​വ​രോ​ടും, മ​ന്ത്ര​ജ​പ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ര​വി അ​യ്യ​ർ, രാ​ജേ​ഷ് അ​യ്യ​ർ, ശി​വ​രാ​മ​കൃ​ഷ്ണ അ​യ്യ​ർ എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു മേ​നോ​ൻ രേ​ഖ​പ്പെ​ടു​ത്തി.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.