• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ പി​താ​വി​നേ​യും മ​ക​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ രണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Share
ടെ​ക്സ​സ്: ടെ​ക്സ​സ് റ്റൊ ​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള വീ​ടി​ന്‍റെ ഡ്രൈ​വ് വേ​യി​ൽ അ​ച്ഛ​നും മ​ക​നും വെ​ടി​യേ​റ്റു കൊ​ല്ല​പെ​ട്ട കേ​സി​ൽ 19 വ​യ​സു​ള്ള ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഗ്വാ​ഡ​ലൂ​പ്പ് കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. ജ​നു​വ​രി 14 ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. .

പ്രി​സ്റ്റ​ൻ വെ​സ​ലിം​ഗ് (38), ഇ​വാ​ൻ വെ​സ​ലിം​ഗ് (14) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. 911 കോ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ലാ​നൊ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ​ർ​മാ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ഡ്രൈ​വ് വേ​യി​ൽ വെ​ടി​യേ​റ്റു കി​ട​ന്നി​രു​ന്ന ര​ണ്ടു​പേ​രെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​സ്റ്റി​നി​ൽ നി​ന്നു 90 മൈ​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലാ​ണ് റ്റൊ ​എ​യ​ർ​പോ​ർ​ട്ട്. അ​വി​ടെ​യു​ള്ള വീ​ട്ടി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് ഇ​രു​വ​ർ​ക്കും നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നും എ​ന്താ​ണ് വെ​ടി​വ​യ്ക്കു​ന്ന​തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഗ്വാ​ഡ​ലൂ​പ്പ് കൗ​ണ്ടി ജ​യി​ലി​ൽ അ​ട​ച്ചു. ഇ​വ​ർ​ക്കെ​തി​രെ കാ​പ്പി​റ്റ​ൽ മ​ർ​ഡ​ർ ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട ഇ​വാ​ൻ ബേ​ണ​റ്റ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണെ​ന്നു സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് അ​ധി​കൃ​ത​ർ ഫെ​യ്സ് ബു​ക്കി​ൽ കു​റി​ച്ചു.

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ബി​സി​ഐ​എ​സ്ഡി ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ​വാ​ൻ ഫാ​മി​ലി. ഇ​രു​വ​രു​ടേ​യും മ​ര​ണം സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ലാ​നൊ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സും ടെ​ക്സ​സ് റേ​ഞ്ചേ​ഴ്സും ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ഓ​ഫി​സും സം​യു​ക്ത​മാ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്