• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റ് ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു
Share
റെ​ഡി​ച്ച്: കൈ​ര​ളി യു​കെ ബ​ർ​മിം​ഗ്്ഹാം യൂ​ണി​റ്റ് ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 15 ഞാ​യ​റാ​ഴ്ച റെ​ഡി​ച്ചി​ൽ ന​ട​ത്ത​പ്പെ​ട്ടു. കൈ​ര​ളി ബ​ർ​മിം​ഗ്ഹാ​മി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ പു​തു ത​ല​മു​റ​യു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റ​സ് ദാ​സ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി എ​ല്ലാ​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​സീം അ​ബു അ​വ​ത​രി​പ്പി​ച്ചു. ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ബ​ർ​മിം​ഗ്ഹാ​മി​ൽ സി​റ്റി ക്ലീ​നിം​ഗ്, ഉ​ഗ​ങ​ട ഡി​ക​ഐം​സു​മാ​യി ചേ​ർ​ന്ന് സ്റ്റെം ​സെ​ൽ ഡോ​ണ​ർ ക്യാ​ന്പ​യി​നു​ക​ൾ, മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ സ​ഹാ​യി​ച്ച എ​ല്ലാ യൂ​ണി​റ്റ് മെ​ന്പേ​ഴ്സി​നും ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന ത​ല​മു​റ​യി​ൽ ഉ​ള്ള​വ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​വ​താ​ര​ക​രാ​യി യൂ​ണി​റ്റ് ട്ര​ഷ​റ​ർ മാ​ത്യു​വും നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ അ​ഞ്ജ​ന​യും കൃ​ത്യ​വും ഹൃ​ദ്യ​വു​മാ​യി ആ​ദ്യാ​വ​സാ​നം പ​രി​പാ​ടി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. റെ​ഡി​ച്ചി​ൽ നി​ന്നു​ള്ള ബോ​ബി ആ​ൻ​ഡ് ടീം ​ന്‍റെ ക​രോ​ൾ ഗാ​ന​മേ​ള സ​ദ​സി​നു ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തി. തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സ്വാ​ദി​ഷ്ട​മാ​യ ക്രി​സ്മ​സ് വി​രു​ന്നി​ലും എ​ല്ലാ​വ​രും പ​ങ്കു​ചേ​ർ​ന്നു.

കൈ​ര​ളി യു​കെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ന്ധ​വി​ശ​പ്പു​ര​ഹി​ത ക്രി​സ്തു​മ​സ്ന്ധ എ​ന്ന ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ബ്രോം​സ്ഗ്രോ​വി​ലു​ള്ള ന്യൂ​സ്റ്റാ​ർ​ട് എ​ന്ന ഫു​ഡ്ബാ​ങ്കി​ലേ​ക് വ​ള​രെ അ​ധി​കം ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സാ​ധി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബ​ർ​മിം​ഗ്ഹാ​മി​ലെ പ്ര​ഫ. തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, നി​ല​വി​ലെ സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യു​കെ​യി​ലെ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കൈ​ര​ളി യു​കെ​യു​ടെ കാ​രു​ണ്യ​പ​ര​മാ​യ മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ഹി​ന കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.