• Logo

Allied Publications

Europe
ദ​ശാ​ബ്ദി ആ​ഘോ​ഷി​ച്ച് യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
ബ്രി​സ്റ്റോ​ൾ : യു​ബി​എം​എ​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി. വേ​ദി​യി​ൽ ഗാ​ന​മേ​ള​യും നൃ​ത്ത​വും ഒ​ക്കെ​യാ​യി ആ​ഘോ​ഷി​ച്ച​പ്പോ​ൾ അം​ഗ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും ദി​വ​സ​മാ​യി മാ​റി. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​ത്തു​വ​ർ​ഷ​മാ​യി യു​ബി​എം​എ പ്ര​വ​ർ​ത്ത​ന മി​ക​വു കാ​ണി​ക്കു​ന്പോ​ൾ ഈ ​നേ​ട്ട​ത്തി​ന് ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ മാ​ത്ര​മ​ല്ല ചാ​രി​റ്റി ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഓ​രോ വ​ർ​ഷ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് യു​ബി​എം​എ ന​ട​ത്തു​ന്ന​ത്.

യു​ബി​എം​എ ഡാ​ൻ​സ് സ്കൂ​ളി​ലെ ക​ലാ​കാ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച വെ​ൽ​ക്കം ഡാ​ൻ​സ് വേ​ദി​യെ കീ​ഴ​ട​ക്കി. പി​ന്നീ​ട് പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം വേ​ദി​യി​ൽ ന​ട​ന്നു. യു​ബി​എം​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ് ഏ​വ​രേ​യും ആ​ഘോ​ഷ​രാ​വി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ബ്രാ​ഡ്ലി സ്റ്റോ​ക്ക് കൗ​ണ്‍​സി​ല​ർ ടോം ​ആ​ദി​ത്യ, ബ്രി​സ്ക പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം യു​ബി​എം​എ​യു​ടെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ രാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കേ​ക്ക് മു​റി​ക്ക​ൽ യു​ബി​എം​എ​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ മാ​ത്യു ചി​റ​യ​ത്ത് നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ടോം ​ആ​ദി​ത്യ യു​ബി​എം​എ ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു. തു​ട​ക്കം മു​ത​ലേ യു​ബി​എം​എ​യു​ടെ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. യു​ബി​എം​എ​യി​ൽ നി​ന്ന് ധാ​രാ​ളം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ണ്ടാ​ക​ട്ടെ, യു​വ​ജ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലേ​ക്ക് വ​ര​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ബ്രി​സ്ക പ്ര​സി​ഡ​ന്‍റ്് ജാ​ക്സ​ണ്‍ ജോ​സ​ഫ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പി​ന്നീ​ട് ഒ​രു​പി​ടി പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ബോ​ളി​വു​ഡ് ഡാ​ൻ​സ്, ബ്രി​സ്റ്റോ​ൾ യു​ണി സ്റ്റു​ഡ​ന്‍റ്സി​ന്‍റെ ഡാ​ൻ​സ് എ​ന്നി​ങ്ങ​നെ വേ​ദി​യി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​മെ​ത്തി​യ സോ​ൾ ബീ​റ്റ്സ് ഒ​രു​ക്കി​യ ഗാ​ന​മേ​ള വ​ലി​യ ഓ​ള​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ജി​ജി ലൂ​ക്കോ​സ് സൗ​ണ്ട് ആ​ൻ​ഡ് ലൈ​റ്റ് കൈ​കാ​ര്യം ചെ​യ്തു. വേ​ദി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രും ഫോ​ട്ടോ അ​ജി സാ​മു​വ​ലും, വീ​ഡി​യോ സ​ബി​നും കൈ​കാ​ര്യം ചെ​യ്തു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​ർ ഒ​രു​ക്കി ജി​ജോ പാ​ലാ​ട്ടി യു​ബി​എം​എ പ​രി​പാ​ടി​യു​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.​യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ് അ​ഡ് വൈ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യി​രു​ന്നു.

യു​ബി​എം​എ സെ​ക്ര​ട്ട​റി ബീ​ന മെ​ജോ ഏ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. ബി​ൻ​സി ജെ​യ്, സോ​ണി​യ റെ​ജി, ജി​ജി ജോ​ണ്‍ എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഡി​നേ​റ്റേ​ർ​സ് ആ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബീ​ന മെ​ജോ, ട്ര​ഷ​റ​ർ ജെ​യ് ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി​യാ​ച്ച​ൻ പാ​ലി​മ​റ്റം , ജോ​യ്ന്‍റ് ട്ര​ഷ​റ​ർ റെ​ജി തോ​മ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു ചി​റ​യ​ത്ത് , മെ​ജോ ചെ​ന്നേ​ലി​ൽ, ജോ​മോ​ൻ മാ​മ​ച്ച​ൻ, ബി​ജു പ​പ്പാ​രി​ൽ , സോ​ണി ജെ​യിം​സ്, ഷി​ജു അ​ക​പ്പ​ടി, ജോ​ബി​ച്ച​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നാ​യി മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു.

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​