• Logo

Allied Publications

Americas
എക്യൂമെനിക്കൽ ക്രിസ്മസ്പുതുവത്സരാഘോഷം അത്യുജ്വലമായി
Share
ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങൾ വര്‍ണാഭമായി നടന്നു.

ജനുവരി മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ പള്ളിയിൽ വച്ചു നടന്ന യോഗത്തിൽ അർമേനിയൻ അപ്പസ്തോലിക സഭയുടെ ആർച് ബിഷപ്പ് ഡോ. അനൗഷവൻ ടാനിയേലിയൻ മുഖ്യാതിഥിയും ഡോ. ബേബി സാം സാമുവേൽ വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡന്‍റ് ഫാ. ജോൺ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ക്രിസ്‌മസ്‌ കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് കൊയർ, സെന്‍റ് . ജോൺസ് മാർത്തോമ്മാ ചർച്ച് , എപ്പിഫനി മാർത്തോമ്മാ ചർച്ച്, സി എസ് ഐ സീഫോർഡ്, സി എസ് ഐ ജൂബിലി മെമ്മോറിയൽ, സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച് ക്യുൻസ്, സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്, ചെറി ലെയ്ൻ, എന്നീ ഗായകസംഘങ്ങൾ ക്രിസ്‌മസ്‌ ഗാനങ്ങൾ ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. ഫാ. ജോർജ് മാത്യു, റവ. ജോൺസൻ ശാമുവേൽ, റവ. ഫാ. വിവേക് അലക്സ് എന്നിവർ പങ്കെടുത്തു.ലോങ്ങ് ഐലൻഡ് മാർത്തോമ്മ ഇടവക വികാരി റവ. ഷാജി കൊച്ചുമ്മൻ സ്വാഗതവും ട്രെഷറർ ജോൺ താമരവേലിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പ്രസിഡന്‍റ് റവ. ഷാലു ടി. മാത്യുവിന്‍റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റ് റവ. ഫാ. ജോൺ തോമസ് , സെക്രട്ടറി ഷാജി തോമസ് ജേക്കബ്, പ്രോഗ്രാം കൺവീനർ കൺവീനേഴ്‌സ് കെ.പി. വർഗീസ്, ജേക്കബ് വർക്കി, ട്രഷറർ ജോൺ താമരവേലിൽ, കൊയർ കോർഡിനേറ്റർ സജു സാം, വൈസ് പ്രസിഡന്‍റ് കളത്തിൽ വർഗീസ്, ജോയിൻറ് സെക്രട്ടറിമാരായ ഗീവർഗീസ് മാത്യൂസ്, ജിൻസൺ പത്രോസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ജിൻസി ബിനീഷ് തോമസ് എംസിയായും നൈനാൻ മുതലാളി സാങ്കേതിക സഹായിയായും പ്രവർത്തിച്ചു.
ഷാജി തോമസ് ജേക്കബ് അറിയിച്ചതാണിത്

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.