• Logo

Allied Publications

Americas
ന​വ​വ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മു​റി​ച്ചു കു​ഴി​ച്ചു മൂ​ടി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Share
ഹൂ​സ്റ്റ​ണ്‍: വി​വാ​ഹം ക​ഴി​ച്ചു മൂ​ന്നു മാ​സം തി​ക​യും മു​ൻ​പു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​ത. എ​ൻ​ജി ഡ​യ​സ് എ​ന്ന യു​വ​തി​യെ​യാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മു​റി​ച്ചു കു​ഴി​ച്ചു മൂ​ടി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ജ​റീ​സ് ഡി​ക്ക​ഡ് അ​റ​സ്റ്റി​ൽ. ജ​നു​വ​രി 11 നാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​വ​ർ​ക്കും 21 വ​യ​സാ​യി​രു​ന്നു.

നി​ക്വ​രാ​ഗ​ൻ പൗ​ര​ത്വ​മു​ള്ള എ​ൻ​ജി​ക്ക് ആ​വ​ശ്യ​മാ​യ ഇ​മ്മി​ഗ്രേ​ഷ​ൻ രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു ഹ​ല​ർ കൗ​ണ്ടി ഷെ​റി​ഫ് അ​റി​യി​ച്ചു.

ഇ​വ​രു​ടെ വി​വാ​ഹ ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​ല​പ്പോ​ഴും ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നു ഡി​സ്റ്റ​ർ​ബ​ൻ​സ് കോ​ളു​ക​ൾ വ​ന്നി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ല​ർ കൗ​ണ്ടി ജ​ഡ്ജി​നു മു​ന്പാ​കെ ഒ​ക്ടോ​ബ​ർ 21നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​റി​ഡി​ന്‍റെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന നോ​ർ​ത്ത് വെ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ വീ​ടി​നു സ​മീ​പ​മു​ള്ള പ്ര​ധാ​ന വീ​ട്ടി​ലാ​ണു ന​വ​ദ​ന്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ജ​റി​ഡി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണു സം​ഭ​വം പോ​ലീ​സി​നെ വി​ളി​ച്ച​റി​യ​ച്ച​ത്. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വീ​ട്ടി​ന​ക​ത്തു നി​ന്നു ശി​ര​സ് ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ളും വീ​ടി​നു പു​റ​കി​ൽ വി​ശാ​ല​മാ​യ സ്ഥ​ല​ത്തു ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന നി​ല​യി​ൽ ത​ല​യും കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ക​ണ്ടെ​ടു​ത്ത​താ​യി ഷെ​റി​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ജ​റി​ഡി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്തു. കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ എ​ന്നു പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ഷെ​റി​ഫ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​മെ​ന്നു വാ​ല​ൻ കൗ​ണ്ടി അ​റ്റോ​ർ​ണി ഓ​ഫി​സ് പ​റ​ഞ്ഞു.
ാൗൃറ​ലൃ​ബുൃ​ല​വേ​ശ​ബ2023​ഷ​മിൗ13.​ഷു​ഴ

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ