• Logo

Allied Publications

Americas
മന്ത്രയുടെ വേദ ക്ഷേത്ര പ്രതിഷ്ഠാ പരിക്രമണത്തിനു കോഴിക്കോട് തുടക്കം
Share
കോഴിക്കോട്: മന്ത്രയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ വിവിധ ആത്മീയ സ്ഥാപനങ്ങളിൽ സ്ഥാപിക്കപ്പെടുന്ന, വേദ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുവാനുളള വേദങ്ങൾ ഏറ്റുവാങ്ങി കൊണ്ടുള്ള പ്രയാണം ജനുവരി ആറിന് സമാരംഭിച്ചു.കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തുന്ന പരിക്രമണം ജനുവരി 10 നു തിരുവനന്തപുരത്തു പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൂർത്തിയാകും.

സനാതന ധർമ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര), അമേരിക്കയിൽ സംഘടനയുടെ ഒന്നാം വാർഷികം പ്രമാണിച്ചാണ് വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കുവാൻ തീരുമാനിക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും ആത്മീയ സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.

വേദങ്ങൾ ,ഉപനിഷത്തുക്കൾ ,ഇതിഹാസങ്ങൾ ,ഭഗവത് ഗീത ഉൾപ്പടെ സനാതന ധർമം മാനവ രാശിക്ക് നൽകിയ അനന്തമായ അറിവിന്റെ പ്രകാശം ചൊരിയുന്ന അടിസ്ഥാന ഗ്രന്ഥങ്ങൾ എല്ലാം ഒരു കുടക്കീഴിൽ എന്നുള്ളതാണ് വേദ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത് .

ഹൈന്ദവ ദർശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളിൽ എല്ലാ തരത്തിലുള്ള അറിവുകളും ബീജ രൂപത്തിൽ ഉണ്ട് എന്നുള്ള പരമാർത്ഥത്തെ ഉൾക്കൊണ്ടുകൊണ്ട് ഈശ്വരീയ ജ്ഞാന രൂപമായ വേദത്തെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടി സമാരംഭിക്കപെട്ട ഈ യാത്ര കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമികളിൽ നിന്നും മന്ത്രയുടെ പ്രസിഡൻറ് ശ്രീ ഹരി ശിവരാമൻ ഏറ്റുവാങ്ങി മന്ത്ര ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനനും സന്നിഹിതനായിരുന്നു.

വേദ ക്ഷേത്ര പ്രതിഷ്ഠാ പദ്ധതിക്കായി പതിനൊന്നു പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു .പ്രസിഡന്റ് ഹരി ശിവരാമൻ ,ട്രസ്റ്റീ ചെയർ ശശിധരൻ നായർ ,പ്രസിഡന്റ് എലെക്ട് ജയ് ചന്ദ്രൻ ,വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ ,ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള , ആനന്ദ് പ്രഭാകർ ,കൃഷ്ണരാജ് മോഹനൻ ,രുഗ്മിണി പദ്മകുമാർ ഉണ്ണി കാവനാട്,ഡീറ്റ നായർ എന്നിവരാണ് അംഗങ്ങൾ . 

ഡോ : മധു പിള്ള , മന്ത്രയുടെ കേരള സ്പിരിച്ചൽ കോർഡിനേറ്റർ ശ്രീ മനോജ് നമ്പുതിരി എന്നിവരുടെ ആശയം പ്രാവർത്തികമാക്കാൻ മന്ത്രയുടെ ഭരണ സമിതി ഏക കണ്ഠമായി തീരുമാനിക്കുക ആയിരുന്നു . മനോജ് നമ്പൂതിരി വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമാകും. ജനുവരി 14 ന് വിവേകാനന്ദ സ്വാമികളുടെ വാഗ്ധോരണികളാൽ ധന്യമായ ഓർമ്മകൾ നിറഞ്ഞ ഷിക്കാഗോയിലെ മലയാളി ഹൈന്ദവ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന ഗീതാ മണ്ഡലത്തിൽ ആദ്യത്തെ വേദ ക്ഷേത്ര പ്രതിഷ്ഠ നടക്കും

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്