• Logo

Allied Publications

Europe
യുക്മ ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം
Share
ലണ്ടൻ: യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി . വി.എൻ. വാസവൻ നിർവഹിച്ചു. ശനിയാഴ്ച രാവിലെപതിനൊന്നിന് കൂട്ടിക്കൽ സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട എം.പി. ആന്‍റെ ആൻറണി മുഖ്യ പ്രഭാഷണം നടത്തി.

2021 ൽ കേരളത്തിലെ മലയോര മേഖലകളിലാകെ ഭീകരനാശം വിതച്ച ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിൽ, പഞ്ചായത്തിന്റെ സഹകരണത്തോടെ അനുയോജ്യരായ ഉപഭോക്‌താക്കളെ കണ്ടെത്തുകയും, വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ഷാജി തോമസാണ്.

യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതിയുടെ കീഴിൽ യുക്മ ചാരിറ്റി ഫൌണ്ടേഷനിൽ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, ടിറ്റോ തോമസ്, ഷാജി തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവരാണ് നിലവിലെ യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിമാർ. 

2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടന്ന മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി അന്നത്തെ യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് നേതൃത്വം കൊടുത്ത യുക്മ ദേശീയ സമിതിയുടെ കീഴിൽ യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയ തുകയുടെ ബാക്കി ഉപയോഗിച്ചാണ് രണ്ട് ഭവനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ