• Logo

Allied Publications

Americas
ഭ​ദ്രാ​സ​ന യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സി​ന് ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് തി​രി തെ​ളി​ച്ചു
Share
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 26 മ​ത് യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സി​ലെ പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ.​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് തി​രി തെ​ളി​ച്ചു.

ജ​നു​വ​രി 5 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ജ​നു​വ​രി 8 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യ്ക്കും ആ​രാ​ധ​ന​ക്കും ശേ​ഷം സ​മാ​പി​ക്കും. Reaching up Reaching out എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം. അ​മേ​രി​ക്ക​യി​ലെ​യും, കാ​ന​ഡ​യി​ലെ​യും മാ​ർ​ത്തോ​മ ഇ​ട​വ​ക​ളി​ലെ യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ൽ അം​ഗ​ങ്ങ​ൾ ആ​യി​ട്ടു​ള്ള​വ​ർ​ക്ക് നേ​തൃ​ത്വം ന​ൽ​കു​വാ​ൻ അ​താ​ത് ഇ​ട​വ​ക​ളി​ൽ നി​ന്ന് ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ഈ ​പ​ഠ​ന ശി​ബി​ര​ത്തി​ൽ നൂ​റി​ൽ​പ​രം യൂ​ത്ത് ഫെ​ലോ​ഷി​പ്പ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റും, ഫി​ലാ​ഡ​ൽ​ഫി​യ റീ​ജ​ണ​ൽ യൂ​ത്ത് ചാ​പ്ല​യി​നും ആ​യ റ​വ. തോ​മ​സ് കെ.​മാ​ത്യു, ഭ​ദ്രാ​സ​ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, റ​വ. ലാ​റി വ​ർ​ഗീ​സ്, റ​വ. ജെ​യ്സ​ണ്‍ എ. ​തോ​മ​സ്, റ​വ. ഡെ​ന്നി​സ് എ​ബ്ര​ഹാം, റ​വ. ജെ​സ് എം.​ജോ​ർ​ജ്, റ​വ. ജെ​സ്വി​ൻ എ​സ്.​ജോ​ണ്‍, ടോം ​ഫി​ലി​പ്പ്, പു​ഷ്പ സാ​മു​വേ​ൽ എ​ന്നി​വ​രാ​ണ് ലീ​ഡ​ർ​ഷി​പ്പ് ട്ര​യി​നിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ക​ണ്‍​വീ​ന​ർ·ാ​രാ​യി ജെ​സി​ക്ക എ​ബ്ര​ഹാം, റെ​യ്ച്ച​ൽ വ​ർ​ണ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ബി ജോ​ണ്‍ ഏ​വ​ർ​ക്കും സ്വാ​ഗ​തം അ​രു​ളി. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ലീ​ഡ​ർ​ഷി​പ്പ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ മൂ​ലം വ​ള​ർ​ന്നു വ​രു​ന്ന പു​തു​ത​ല​മു​റ​യെ ദൈ​വ​വു​മാ​യു​ള്ള കൂ​ടു​ത​ൽ ആ​ള​ത്വ​ബ​ന്ധ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​വാ​ൻ ഇ​ട​യാ​ക​ട്ടെ എ​ന്ന് ബി​ഷ​പ് ഡോ.​മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​ശം​സി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്