• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​ഥ​മ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ണ്‍: എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (ഐ​സി​ഇ​സി​എ​ച്ച്) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ക്രി​സ്മ​സ് ക​രോ​ൾ റൗ​ണ്ട്സ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ക​രോ​ൾ ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഹൂ​സ്റ്റ​ണി​ലെ 20 എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഐ​സി​ഇ​സി​എ​ച്ച്. സ്റ്റാ​ഫോ​ർ​ഡി​ലെ ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ൽ(12801, Sugar Ridge Blvd, Stafford, TX) ജ​നു​വ​രി 7 നു ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ത്സ​രം ആ​രം​ഭി​ക്കും.

കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഹൂ​സ്റ്റ​ണി​ലെ നൂ​റു​ക​ണ​ക്കി​ന് ഭ​വ​ന​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ച്ച വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക​രോ​ൾ റൗ​ണ്ട്സ് ടീ​മു​ക​ൾ ഒ​രു​മി​ച്ച് ശ്രു​തി മ​ധു​ര ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്. റ​ജി കു​ര്യ​ൻ, രാ​ജേ​ഷ് വ​ർ​ഗീ​സ്, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം എ​ന്നി​വ​രാ​ണ് ട്രോ​ഫി​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത്.

അ​ന്നേ ദി​വ​സം അ​വി​ടെ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഡോ​ർ പ്രൈ​സ് കൂ​പ്പ​ണു​ക​ൾ ന​ൽ​കു​ന്ന​താ​ണെ​ന്നും വി​ജ​യി​ക​ൾ​ക്കു നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഐ​സി​ഇ​സി എ​ച്ച് പ്ര​സി​ഡ​ണ്ട് ഫാ. ​ജെ​ക്കു സ​ഖ​റി​യാ, വൈ​സ് പ്ര​സി​ഡ​ണ്ട് റ​വ. റോ​ഷ​ൻ.​വി. മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി ബി​ജു ഇ​ട്ട​ൻ, ട്ര​ഷ​റ​ർ മാ​ത്യു സ്ക​റി​യ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ശാ​മു​വേ​ൽ, ജോ​ണ്‍​സ​ൻ ഉ​മ്മ​ൻ (പി​ആ​ർ​ഒ), റ​വ. ഡോ. ​ജോ​ബി മാ​ത്യൂ, റ​വ. സോ​നു വ​ർ​ഗീ​സ്, റ​ജി കോ​ട്ട​യം, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ഏ​ബ്ര​ഹാം തോ​മ​സ്, ജോ​ണ്‍ വ​ർ​ഗീ​സ്, ബി​ജു ചാ​ല​യ്ക്ക​ൽ, ജോ​ണ്‍​സ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.