• Logo

Allied Publications

Americas
സാൻ അന്‍റോണിയോ മാർത്തോമ്മ ദേവാലയ കൂദാശ ശനിയാഴ്ച
Share
ന്യൂയോർക്ക്: ടെക്‌സാസ് സംസ്ഥാനത്തിന്‍റെ തെക്ക് മധ്യ നഗരമായ സാൻ അന്‍റോണിയായുടെ ഹൃദയഭാഗത്ത് സ്വന്തമായി വാങ്ങിയ മാർത്തോമ്മ കോൺഗ്രിഗേഷൻ ഓഫ് സാൻ അന്റോണിയോ ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി ഏഴിന് ശനിയാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ചടങ്ങിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസ് നിർവഹിക്കും.

സാൻ അന്‍റോണിയായിൽ ഉള്ള മാർത്തോമ്മ വിശ്വാസികൾ ആയ 23 വീട്ടുകാർ ചേർന്ന് ചെറിയ പ്രാർത്ഥനാ ഗ്രൂപ്പ് ആയി 2011ൽ തുടക്കം കുറിച്ചു. 2018 ൽ മാർത്തോമ്മ കോൺഗ്രിഗേഷൻ ആയി സഭ അനുവാദം നൽകി.

2022 ഒക്ടോബറിൽ സ്വന്തമായി ദേവാലയം വാങ്ങി. പ്രസ്തുത ദേവാലയം മാർത്തോമ്മാ ആരാധനക്കായി പുതുക്കി പണിത് മനോഹരമായ ദേവാലയമാക്കി. ഏകദേശം 40 ൽ പരം മാർത്തോമ്മ വിശ്വാസികൾ അടങ്ങുന്ന കുടുംബങ്ങൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട് എന്ന് കോൺഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന റവ.ഡെന്നിസ് എബ്രഹാം അറിയിച്ചു.

യു എസിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിൽ ഒന്നായ ഈ നഗരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരമാണ്. ജനസംഖ്യയുടെ 64 ശതമാനം ഹിസ്പാനിക്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ പ്രദേശത്ത് മാർത്തോമ്മ സഭയുടെ ഒരു ദേവാലയം ആരംഭിക്കുവാൻ സാധിക്കുന്നത് സഭാ വിശ്വാസികൾക്ക് അഭിമാന നിമിഷമാണന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.

കൂദാശ ശുശ്രുഷ തത്സമയം www.sanantoniomtc.org എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്