• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
മി​സോ​റി: പെ​ണ്‍​സു​ഹൃ​ത്തി​നെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​നു യു​എ​സി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. മി​സോ​റി ജ​യി​ലി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ആം​ബ​ർ മെ​ക്ക്ലോ​ല​ന (49)ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. 2023ലെ ​അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. കൂ​ടാ​തെ, അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്.

മി​സോ​റി എ​ർ​ത്ത് സി​റ്റി​യി​ൽ​ലെ ബി​വ​ർ​ലി ഗ്വ​ന്ത​ർ (45) എ​ന്ന പെ​ണ്‍​സു​ഹൃ​ത്തി​നെ​യാ​ണ് പീ​ഡി​പ്പി​ച്ച​ശേ​ഷം കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സെ​ന്‍റ് ലൂ​യി​സ് സി​റ്റി​യി​ൽ ഇ​വ​രു​ടെ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യാ​ണ് കൊ​ല​ക്കു പ്രേ​രി​പ്പി​ച്ച​ത്. ആം​ബ​റി​ന്‍റെ പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ കൊ​ല​പ്പെ​ടു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ഇ​വ​ർ​ക്കെ​തി​രെ ബി​വ​ർ​ലി കോ​ട​തി​യി​ൽ നി​ന്നും റി​സ്ട്രെ​യ്നിം​ഗ് കേ​സ് കൊ​ടു​ത്തി​രു​ന്നു.

2003 ന​വം​ബ​ർ 20നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​വ​ർ​ലി​യെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു നി​ന്നും ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം കു​ത്തി കൊ​ല​പ്പെ​ടു​ത്തി സെ​ന്‍റ് ലൂ​യി​സി​ൽ മി​സോ​റി ന​ദി​യു​ടെ ക​ര​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി മെ​ക്ക്ലോ​ല​ന​യ്ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു. എ​ന്നാ​ൽ 2016 ൽ ​ജ​ഡ്ജി ഇ​വ​രു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി ജീ​വ​പ​ര്യ​ന്തം ത​ട​വു വി​ധി​ച്ചു​വെ​ങ്കി​ലും 2021 ൽ ​മൂ​ന്നം​ഗ ജ​ഡ്ജി​മാ​രു​ടെ പാ​ന​ൽ വീ​ണ്ടും വ​ധ​ശി​ക്ഷ പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

2021 സെ​പ്റ്റം​ബ​റി​ൽ യു​എ​സ് സു​പ്രീം കോ​ട​തി മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഗ​വ​ർ​ണ​ർ കൂ​ടി ഇ​വ​രു​ടെ അ​പ്പീ​ൽ ത​ള്ളി​യ​തോ​ടെ​യാ​ണ് വി​ഷം കു​ത്തി​വ​ച്ചു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. വി​ഷ മി​ശ്രി​തം സി​ര​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു മി​നി​റ്റു​ക​ൾ​ക്ക​കം 6.39ന് ​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഇ​ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ധ​ശി​ക്ഷ​ക്ക് സാ​ക്ഷി​യാ​കാ​ൻ എ​ത്തി​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്