നൃൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2023 ജനുവരി 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പെരുനാൾ ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടേയും, ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടേയും കാർമികത്വത്തിൽ നടത്തപ്പെടുന്നു
പെരുനാൾ ശുശ്രൂഷാ ക്രമീകരണം
ജനുവരി 1 ഞായറാഴ്ച രാവിലെ 7. 30 പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്ന് ഇടവക വികാരി റവ. ഫാ. ജോണ് കെ ജേക്കബ് പെരുന്നാൾ കൊടിയേറ്റി. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം.
ജനുവരി 2 തിങ്കളാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, 3 ചൊവ്വാഴ്ച. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 4 ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർഥന.
5 വ്യാഴം 6ന് സന്ധ്യാനമസ്കാരം, വി. കുർബാന, ദനഹാ ശുശ്രൂഷ. 6 വെള്ളി വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 6.40ന് ഗാനശൂശ്രൂഷ. 7ന് വചനശൂശ്രൂഷ, റവ. ഫാ. സജി എബ്രഹാം , വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ച4ച്ച്, ഗാസിയാബാദ്).
7 ശനിയാഴ്ച 6ന് സന്ധ്യാ നമസ്കാരം അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, 7 ജങ വചനശൂശ്രൂഷ റവ. ഫാ. ജോബി ചെറിയാൻ (സഹ. വികാരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് വലിയ പള്ളി, ബറോഡ)
7.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 8.30ന് ധൂപപ്രാർഥന, ശൈള്ഹിക വാഴ്വ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
8 ഞായറാഴ്ച 7.30ന് പ്രഭാത നമസ്കാരം, വിശൂദ്ധ മൂന്നിൻമേൽ കുർബാന അഭി. ഡോ. യൂഹാനോൻ മാ4 ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസിന്റെ മുഖ്യ കാർമ്മികത്വത്തിൽ. 10ന് ശ്ലൈഹിക വാഴ്വ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
10.30ന് പെരുന്നാൾ കൊടിയിറക്ക്. 11 മുതൽ 3 വരെ എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റിന്റെ പത്താമത് വാർഷിക ആഘോഷം നടത്തപ്പെടുന്നു. മുഖ്യാതിഥി കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത. മുഖ്യ പ്രഭാഷകൻ അലക്സാണ്ടർ ജോർജ്ജ് (ജോയിന്റ് ഡയറക്ടർ മുത്തൂറ്റ് ഗ്രൂപ്പ്)
|