• Logo

Allied Publications

Australia & Oceania
ക്രി​സ്മ​സ്, പു​തു​വ​ത്സ​ര എ​ക്യു​മെ​നി​ക്ക​ൽ കാ​രോ​ൾ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Share
ബ്രി​സ്ബെ​യ്ൻ: സെ​ന്‍റ് പീ​റ്റേ​ർ​സ് & സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര (ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​സ്ബെ​യ്നി​ലെ വി​വി​ധ ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് D'Nuhroഎ​ന്ന പേ​രി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര എ​ക്യു​മെ​നി​ക്ക​ൽ കാ​രോ​ൾ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. 2023 ജ​നു​വ​രി വൈ​കി​ട്ട് ആ​റി​ന് ഇ​ൻ​ഡൂ​റി​പ്പി​ള്ളി ഹോ​ളി ഫാ​മി​ലി കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വ​ച്ചു ബ്രി​സ്ബെ​യ്ൻ ഹോ​ളി ടി​നി​റ്റി ഇ​ട​ക ച​ർ​ച്ച് വി​കാ​രി റ​വ. ഫെ​ലി​ക്സ് മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി ആ​രം​ഭി​ച്ച എ​ക്യു​മെ​നി​ക്ക​ൽ കാ​രോ​ൾ സ​ർ​വീ​സി​ൽ ബ്രി​സ്ബേ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ച്, ബ്രി​സ്ബെ​യ്ൻ ഹോ​ളി ടി​നി​റ്റി ഇ​ട​ക ച​ർ​ച്ച്, സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക(​ഗോ​ൾ​ഡ് കോ​സ്റ്റ്) എ​ന്നി​വ​രോ​ടൊ​പ്പം ആ​ഥി​തേ​യ ഇ​ട​വ​ക ആ​യ സെ​ന്‍റ് പീ​റ്റേ​ർ​സ് & സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര (ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യും ചേ​ർ​ന്നൊ​രു​ക്കി​യ സം​ഗീ​ത വി​രു​ന്ന് കേ​ൾ​വി​ക്കാ​രി​ൽ ഹൃ​ദ്യ​മാ​യ അ​നു​ഭ​വം ഉ​ള​വാ​ക്കി.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​നു വ​ർ​ഗീ​സ് ച​ട​ങ്ങി​ന് സ്വാ​ഗ​തം അ​രു​ളി. റ​വ. ഐ​സ​ൻ ജോ​ഷ്വാ (മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്) റ​വ. ഫാ. ​ലി​ജു ശ​മു​വേ​ൽ (സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ബ്രി​സ്ബെ​യ്ൻ) എ​ന്നി​വ​ർ ക്രി​സ്മ​സ് പു​തു​വ​ത്സ​ര​സ​ന്ദേ​ശ​വും, ഹോ​ളി ഫാ​മി​ലി കാ​ത്ത​ലി​ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മൈ​ക്കി​ൾ ഗ്രേ​സ് ആ​ശം​സ​യും ന​ൽ​കി.

സം​ഗീ​ത വി​രു​ന്നി​നി​ട​യി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച കാ​രോ​ളും, നേ​റ്റി​വി​റ്റി സ്കി​റ്റും, കാ​ൻ​ഡി​ൽ ഡാ​ൻ​സും സ​ന്നി​ഹി​ത​രാ​യ സ​മൂ​ഹ​ത്തി​ന് ഒ​രു ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി. ക്രി​സ്മ​സ് പു​തു​വ​ൽ​സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ റ​വ. ഐ​സ​ൻ ജോ​ഷ്വാ, റ​വ. ഫെ​ലി​ക്സ് മാ​ത്യു, റ​വ. ഫാ. ​മൈ​ക്കി​ൾ ഗ്രേ​സ്, സെ​ന്‍റ് പി​റ്റേ​ർ​സ് & സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​നു വ​ർ​ഗീ​സ് എ​ന്നീ വൈ​ദീ​ക​ർ ആ​ദി​യോ​ട​ന്ത്യം പ​ങ്കു ചേ​ർ​ന്നു.

ബ്രി​സ്ബെ​യ്ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ യു​വ പ്ര​തി​ഭ അ​ഖി​ൽ തോ​മ​സ് & ടീ​മി​ന്‍റെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ചേ​ർ​ത്തി​ണ​ക്കി​യ ഫ്യു​ഷ​ൻ കൂ​ടി​വ​ന്ന​വ​ർ​ക്ക് ശ്ര​വ്യ​മാ​ധു​ര്യം ന​ൽ​കി. സ​ഭ​ക​ളും ഇ​ട​വ​ക​ക​ളും ത​മ്മി​ലു​ള്ള ഐ​ക്യ​വും സ്നേ​ഹ​വും ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ക എ​ന്ന വി​ധ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ക്യു​മെ​നി​ക്ക​ൽ പ്രോ​ഗ്രാം വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ന്ന​ത് പ്രോ​ഗ്രാ​മി​ലെ പാ​ർ​ട്ടി​സി​പ്പ​ൻ​സി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​ത്താ​ലും, ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്താ​ലും, D'Nuhroയു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​രാ​യ ജ്യോ​തി സ്ക​റി​യാ, അ​നീ​ഷ് കെ. ​ജോ​യി എ​ന്നി​വ​രു​ടെ അ​ക്ഷീ​ണ പ്ര​വ​ർ​ത്താ​ന​ത്താ​ലു​മാ​ണെ​ന്ന് ന​ന്ദി പ്ര​ക​ട​ന​ത്തി​ൽ ഇ​ട​വ​ക സെ​ക്ക​ട്ട​റി ജി​ലോ ജോ​സ് അ​റി​യി​ച്ചു. സ​മൃ​ദ്ധ​മാ​യ ക്രി​സ്മ​സ് ഡി​ന്ന​റോ​ടു കൂ​ടി D'Nuhro2022 ക്രി​സ്മ​സ് പു​തു​വ​ൽ​സ​രാ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ച്ചു.

ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യുടെ വാർഷികം: ലേ​ലം​വി​ളി ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം, ലേ​ലം വി​ളി മ​ഹാ​
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ബ്രിസ്ബെയ്ൻ: സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാ