• Logo

Allied Publications

Europe
ഡൺഗാർവൻ മലയാളികളുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമായി
Share
വാട്ടർഫോർഡ്‌: അയർലൻഡിൽ കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവനിൽ മലയാളികളുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ക്രിസ്മസ്പുതുവർഷത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഇക്കുറിയും ഗംഭീരമായി നടത്തപ്പെട്ടു.

ഡിസംബർ 29 വ്യാഴാഴ്ച്ച ഡൺഗാർവൻ ഫ്യൂഷൻ സെന്ററിൽ വച്ച് നടന്ന ആഘോഷപരിപാടികൾ മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെയുള്ള അംഗങ്ങളുടെ സജീവ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈകിട്ട് 5.30 ന് ആരംഭിച്ച പരിപാടികൾ രാത്രി 10.30 വരെ നീണ്ടുനിന്നു. 

 നേറ്റിവിറ്റി പ്ലേ, കുട്ടികളുടെ ഗാനാലാപനം, ഡാൻസ്, കീബോർഡ് സോംഗ്, കുട്ടികളുടെ സംഘ നൃത്തം, ഡൺഗാർവൻ മലയാളി കമ്മ്യൂണിറ്റി അംഗംകൂടിയായ ബിജു പോളിന്റെ സംവിധാനത്തിൽ അരങ്ങേറിയ ഏവരെയും വിസ്മയിപ്പിച്ച യു.വി. ലൈറ്റ് ഡാൻസ്, ഡബ്ലിനിൽ നിന്നുള്ള ഡോണ എലിസബത്ത് ആലപിച്ച മനോഹര ഗാനങ്ങൾ, കുട്ടികൾക്കായുള്ള ഗെയിംസ്, കാപ്പക്വിൻ മലയാളി കമ്യൂണിറ്റിയിൽ നിന്നുള്ള വനിതകൾ അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, കുട്ടികൾക്ക് സമ്മാനവുമായി എത്തിയ സാന്താ വിസിറ്റ് ( സാന്‍റായെ മികച്ച ഡാൻസിംഗ് സ്റ്റെപ്പിലൂടെ അവതരിപ്പിച്ചത് ഷിന്റോ ജോസഫ് ) തുടങ്ങിയ ഒരു ഡസണിലേറെ പരിപാടികൾ ആഘോഷരാവിന്‌ തിളക്കമേകി.

ഈ ആഘോഷരാവിലേക്ക് രുചികരമായ ഡിന്നർ ഒരുക്കിയത് രാജീവ് ഇറാൻസ് ദമ്പതികളുടെ നേതൃത്വത്തിലാണ്. പരിപാടിയുടെ ശബ്ദ സംവിധാനം ഒരുക്കിയത് ജോർഡിസ്‌ ഫിലിംസും മനോഹര നിമിഷങ്ങളെ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്തത് സിജോ ജോസഫും ആണ്. ലക്കി ഡ്രോയിലൂടെ ഷോസ് ഡിപ്പാർട്ട്മെന്‍റ് സ്റ്റോർ 50 യൂറോ വൗച്ചർ വിജയിച്ചത് ബിജോ കാപ്പക്വിൻ, ടോയ് മാസ്റ്റർ 20 യൂറോ വൗച്ചർ വിജയിച്ചത് റോണി മാത്യു എന്നിവരാണ്.

സോനു മാത്യൂസ് ജോർജ്ജ്, ബിജു പോൾ, റോണി മാത്യു, ബോബി ജോർജ്ജ്, സിജോ ജോസഫ്, ക്രിസ്റ്റീന ബോബി, ജോസിനാ റോണി, സിജോ ജോർഡി, ബിന്‍റാ സിജോ, രാജീവ് തോമസ്, ഇറാൻസ് രാജീവ്, ഷിന്റോ ആൽബി, മെൽവിൻ തോമസ് തുടങ്ങിയവർ മറ്റ് കമ്യൂണിറ്റി അംഗങ്ങളുടെ കൂടെ തോളോടുതോൾചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ