• Logo

Allied Publications

Americas
കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ഓ​സ്റ്റി​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Share
ഓ​സ്റ്റി​ൻ: ഡി​സം​ബ​ർ 16ന് ​കാ​ണാ​താ​യ ടെ​ക്സ​സ് എ ​ആ​ന്‍റ് എം ​വി​ദ്യാ​ർ​ഥി റ്റാ​ന​ർ ഹോം​ഗി​ന്‍റെ (22) മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച ഓ​സ്റ്റി​നി​ൽ ക​ണ്ടെ​ത്തി​യ​താ​യി കോ​ളേ​ജ് സ്റ്റേ​ഷ​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് അ​റി​യി​ച്ചു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. റ്റാ​ന​റി​നെ കാ​ണാ​താ​യ ദി​വ​സ​മാ​ണ് ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ക​ന്‍റെ ഗ്രാ​ജു​വേ​ഷ​നു സാ​ക്ഷി​യാ​കാ​ൻ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കോ​ളേ​ജ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

ഗ്രാ​ജു​വേ​ഷ​നു മു​ൻ​പ് എ​ല്ലാ​വ​രും ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​തി​നു​ള്ള ക്ര​മീ​ക​ര​ണ​വും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, റ്റാ​ന​ർ ഭ​ക്ഷ​ണ​ത്തി​നെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണും ഓ​ഫ് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കാ​ണാ​താ​യ​തു മു​ത​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും റ്റാ​ന​റി​ന്‍റെ കാ​ർ വി​ഡി​യോ​യി​ൽ ക​ണ്ടെ​ത്തി.

സി​ൽ​വ​ർ ല​ക്സ് കാ​റി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ക​ണ്ടെ​ത്തു​ന്ന​തി​ന് ആം​ബ​ർ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പെ​നി​ന്പെ​ക്ക​ർ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​വി​ടെ ത​ന്നെ​യാ​യി​രു​ന്നു റ്റാ​ന​റു​ടെ മൃ​ത​ദേ​ഹ​വും.

റ്റാ​ന​റു​ടെ തി​രോ​ധാ​നം അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​വ​ൻ പ്ര​തി​ക​രി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തെ അ​വ​ൻ ഒ​രി​ക്ക​ലും പു​റ​ത്തു​പോ​കാ​റി​ല്ലെ​ന്നും, ദൈ​വ വി​ശ്വാ​സി​യും എ​ല്ലാ​വ​രേ​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വാ​വി​ന്‍റെ മ​ര​ണ​കാ​ര​ണം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം റ്റാ​ന​റു​ടേ​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്