• Logo

Allied Publications

Europe
നോ​ർ​ത്ത് വെ​യി​ൽ​സി​ൽ മ​ല​യാ​ളി അ​ന്ത​രി​ച്ചു; യു​കെ​യി​ലെ​ത്തി നാ​ലു മാ​സം തി​ക​യും മുൻപ്
Share
ല​ണ്ട​ൻ: യു​കെ​യി​ൽ ക്രി​സ്മ​സ് ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളി​ലും ആ​ന​ന്ദ​ത്തി​ലും ക​രി​നി​ഴ​ൽ വീ​ഴ്ത്തി മ​ല​യാ​ളി​യു​ടെ മ​ര​ണം. അ​ങ്ക​മാ​ലി ക​ര​യാ​ന്പ​റ​ന്പി​ൽ കാ​ളാം​പ​റ​ന്പി​ൽ ജെ​ജോ ജോ​സ് (46) ആ​ണ് യു​കെ​യി​ലെ​ത്തി നാ​ല് മാ​സം തി​ക​യും മു​ന്പ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജെ​ജോ നാ​ട്ടി​ൽ ത​ന്നെ ക്യാ​ൻ​സ​ർ രോ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​യെ​ന്ന് ക​രു​തി​യി​രി​ക്ക​വെ​യാ​ണ് നോ​ർ​ത്ത് വെ​യി​ൽ​സി​ൽ സീ​നി​യ​ർ കെ​യ​ർ ആ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മെ​ത്തി​യ പ്രി​യ പ​ത്നി​യോ​ടൊ​പ്പം മൂ​ന്നു മ​ക്ക​ളു​മാ​യി ജീ​വി​തം പ​ടു​ത്തു​യ​ർ​ത്തു​വാ​നാ​യി ആ​ഗ്ര​ഹി​ച്ചു വ​ന്നെ​ത്തി​യ​ത്.

വ​ർ​ക്കി ജോ​സ്, ജെ​സ്‌​സി ജോ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ന്ത​രി​ച്ച ജെ​ജോ.
സ​ഹോ​ദ​ര​ങ്ങ​ൾ: സി​ജോ ജോ​സ് , സു​ജ റോ​ബി​ൻ
മ​റ്റ​ത്തൂ​ർ പാ​ലാ​ട്ടി​ൽ ബാ​ബു​വി​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ളാ​ണ് നി​ഷ ജെ​ജോ. ജോ​ഷ്വാ (13) ജൊ​ഹാ​ൻ (9)ജ്യു​വ​ൽ മ​റി​യ (7) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മാ​ഞ്ച​സ്റ്റ​റി​ന​ടു​ത്തു ഡ​ൻ​ബി​ഗ് ഷെ​യ​ർ, ബോ​ഡാ​ൽ​വി​ടാ​ൻ ക​മ്മ്യു​ണി​റ്റി​യി​ൽ ഗ്ലാ​ൻ ഗ്ലാ​ഡ് ഹോ​സ്പി​റ്റ​ലി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​വാ​ൻ സ​മ​യ​മെ​ടു​ക്കും എ​ന്നാ​ണ​റി​യു​വാ​ൻ ക​ഴി​യു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി അ​ന്ത്യോ​പ​ചാ​ര ശു​ശ്രു​ഷ​ക​ൾ ന​ട​ത്തി സം​സ്ക​രി​ക്കു​വാ​നാ​ണ് ക്യ​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.