ബെർലിൻ: കഴിഞ്ഞ 34 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയിൽ സംഗീത ആൽബങ്ങൾകൊണ്ട് നിറസാന്നിധ്യമായ കുന്പിൾ ക്രിയേഷൻസ് 1999 (പൈതലാമുണ്ണിക്ക് ഇടയർപാടും, രാധിക തിലക് ), (മണ്ണിലെ പുല്ലിൽ, റോസിലിൻ അടുകാണിൽ), 2015 (ബേത്ലഹേമിലെ പുൽക്കൂട്ടിൽ, ശ്രേയകുട്ടി ), 2019 (ഇന്നു പിറന്നാൾ പൊന്നുപിറന്നാൾ, ശ്രേയക്കുട്ടി) 2020 (വചനത്തിൻ നിറകുടം, സിസിലി) ലെ ഹിറ്റ് ക്രിസ്മസ് ആൽബങ്ങൾക്കു ശേഷം പ്രവാസി ഓണ്ലൈന്റെ സഹകരണത്തോടെ ഇത്തവണത്തെ ക്രിസ്മസിനെ ധന്യമാക്കാൻ അണിയിച്ചൊരുക്കിയ സ്നേഹോപഹാരം, "വാഗ്ദത്ത പൈതൽ' എന്ന ആൽബം കുന്പിൾ ക്രിയേഷൻസ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
ഗാനരചന നിർവഹിച്ചിരിയ്ക്കുന്നത് ജർമനിയിലെ മാധ്യമപ്രവർത്തകനായ ജോസ് കുന്പിളുവേലിയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ഷാന്റി ആന്റണി അങ്കമാലിയും, ഓർക്കസ്ട്രേഷൻ നിനോയ് വർഗീസുമാണ് നിർവഹിച്ചിരിയ്ക്കുന്നത്. യുവഗായക പ്രതിഭകളായ ലിബിൻ സ്കറിയ, ശ്വേത അശോക് എന്നിവരാണ് മനോഹരമായ ഈ യുഗ്മഗാനം ആലപിച്ചിരിയ്ക്കുന്നത്. ജെനിഫർ, സാന്ദ്ര & ആഷ്ലി എന്നവരാണ് കോറസ്.
ഗാനരൂപകൽപ്പന (മിക്സിംഗ്) ഷിയാസ് മനോലിൽ(മെട്രോ സ്റ്റുഡിയോ കൊച്ചി), ക്യാമറ നിഖിൽ അഗസ്ററിൻ, വീഡിയോ ഫൈനൽ കട്ട്സ് റോബിൻ ജോസ് മല്ലപ്പള്ളി എന്നിവർ നിർവഹിച്ചു. ഷാന്റി ആന്റണി അങ്കമാലിയാണ് ആൽബം കോ ഓർഡിനേറ്റ് ചെയ്തത്.
കുന്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ് കുന്പിളുവേലിൽ, ജോയൽ കുന്പിളുവേലിൽ, ഷീന കുന്പിളുവേലിൽ എന്നിവരാണ് ആൽബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ലോകരക്ഷകന്റെ തിരുപ്പിറവിയുടെ ആഗമനം വിളിച്ചോതുന്ന ആഹ്ളാദ തിരതല്ലലിൽ ചാലിച്ചെടുത്ത സ്വർഗീയ കരോൾ ഗാനവിരുന്നിലേക്ക് പുതുപുത്തൻ ഈണവുമായി ന്ധവാഗ്ദത്ത പൈതൽ ന്ധ എന്ന യുഗ്മഗാനം ഒരുക്കാൻ ജോസ് കുന്പിളുവേലിയും, ഷാന്റി ആന്റണി അങ്കമാലിയും, ഗായകരായ ലിബിൻ സ്കറിയ, ശ്വേത അശോക് എന്നിവർ കൈകോർത്തപ്പോൾ ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി മാറിയിരിയ്ക്കയാണ്. ഗാനത്തിന്റെ സൗണ്ട് മിക്സിംഗ് ഏറ്റവും മികച്ചതും,വിഡിയോ 4 കെ ക്വാളിറ്റിയിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആൽബം കാതിനും കണ്ണിനും ഏറ്റവും സുഖകരമാവും ആസ്വാദ്യകരവുമാണ്. കുന്പിൾ ക്രിയേഷൻസിന്റെ അറുപത്തിനാലാമത്തെ ക്രിസ്തീയ ആൽബമാണ് "വാഗ്ദത്ത പൈതൽ'.
|