• Logo

Allied Publications

Australia & Oceania
അ​റ്റ്പി​എ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ക്ലെം ​ക്യാ​മ്പ്ബെ​ല്ലി​ന്
Share
ബ്രി​സ്ബെ​യ്ന്‍. ഓ​സ്ട്രേ​ലി​യ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളി സ​ഹോ​ദ​രി​മാ​രു​ടെ ആ​ഗ്ന​സ് ആ​ന്‍​ഡ് തെ​രേ​സ പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ (അ​റ്റ്പി​എ​ഫ്) ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഓ​സ്ട്രേ​ലി​യ എ​ര്‍​ത്ത് ചാ​ര്‍​ട്ട​ര്‍ കോ​ഡി​നേ​റ്റ​ര്‍ ക്ലെം ​ക്യാ​മ്പ്ബെ​ല്‍ പ്ര​ഥ​മ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി.

ബ്രി​സ്ബെ​യ്ന്‍ സി​റ്റി​യി​ലെ സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​സോ​സി​യേ​ഷ​ന്‍ ഓ​സ്ട്രേ​ലി​യ ക്വീ​ന്‍​സ്ലാ​ന്‍​ഡ് പ്ര​സി​ഡ​ന്‍റ് ക്ല​യ​ര്‍ മോ​ര്‍ ആ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ക്യാ​മ്പ്ബെ​ല്ലി​നെ പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​സോ​സി​യേ​ഷ​ന്‍ ഓ​സ്ട്രേ​ലി​യ​യു​ടെ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഡ് വെ​ല്‍​ഫോ​ര്‍​ഡ്, ഹ്യൂ​മ​ന്‍ റൈ​റ്റ് ക​മ്മീ​ഷ​ണ​ര്‍ സ്‌​കോ​ട് മാ​ക്ഡൗ​ക​ല്‍, അ​റ്റ്പി​എ​ഫ് ഡ​യ​റ​ക്ട​റും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യി കെ. ​മാ​ത്യു, ലോ​ക ദേ​ശീ​യ​ഗാ​നാ​ലാ​പ​ന സ​ഹോ​ദ​രി​മാ​രും അ​റ്റ്പി​എ​ഫ് സ്ഥാ​പ​ക​രു​മാ​യ ആ​ഗ്ന​സ് ജോ​യി, തെ​രേ​സ ജോ​യി, ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​ഡ് ആ​ന്‍​ഡ് പീ​സ് ഫു​ള്‍ നെ​റ്റ്‌​വ​ർ​ക്ക് ഓ​സ്‌​ട്രേ​ലി​യ ദേ​ശീ​യ അ​ധ്യ​ക്ഷ അ​ന​റ്റ് ബ്രൗ​ണ്‍​ലി, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ഘോ​ഷ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ വെ​ര്‍​ജീ​നി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന 193 രാ​ജ്യ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍, വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച​തും വേ​റി​ട്ട​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​കം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​സ്വാ​ര്‍​ത്ഥ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജീ​വ​കാ​രു​ണ്യ, വി​ജ്ഞാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് അ​റ്റ്പി​എ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ്.

മാ​ന​സി​കാ​രോ​ഗ്യ​മു​ള​ള യു​വ​ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ആ​ഗ്ന​സ് ആ​ന്‍റ് തെ​രേ​സ പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ ശ്ര​ദ്ധ ന​ല്‍​കു​ന്ന​ത്. ലോ​ക​ത്തി​ലെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ള്‍ മ​ന​പാ​ഠ​മാ​ക്കി ആ​ല​പി​ച്ച് ലോ​ക​ത്തി​ലാ​ദ്യ​മാ​യി പു​തി​യ റെ​ക്കോ​ര്‍​ഡ് സൃ​ഷ്ടി​ച്ച​വ​രാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​രാ​യ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി​ക​ളാ​യ ആ​ഗ്ന​സ് ജോ​യി, തെ​രേ​സ ജോ​യി എ​ന്നി​വ​ര്‍.

ലോ​ക ദേ​ശീ​യ ഗാ​നാ​ലാ​പ​ന റെ​ക്കോ​ര്‍​ഡി​ന് പു​റ​മെ പി​താ​വ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യി കെ.​മാ​ത്യു​വി​നൊ​പ്പം 75ല്‍ ​പ്പ​രം രാ​ജ്യ​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ലോ​ക​സ​മാ​ധാ​നം, ദേ​ശീ​യ​ഗാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി സ​ല്യൂ​ട്ട് ദി ​നേ​ഷ​ന്‍​സ് എ​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ ഡോ​ക്യു​മെ​ന്‍റ​റി നി​ര്‍​മാ​ണ​ത്തി​ലൂ​ടെ​യും ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടി​യ​വ​രാ​ണ് ഇ​രു​വ​രും.

ലോ​ക​ത്തി​ലെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​രെ അ​റ്റ്പി​എ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡി​ന് നോ​മി​നേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്. നോ​മി​നേ​ഷ​നു​ക​ള്‍ atpfintlaward@gmail.com എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.