• Logo

Allied Publications

Americas
സെലൻസ്കി അമേരിക്കയിൽ; യുക്രെയ്നു വൻ സഹായം
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​ത്യാ​​​ധു​​​നി​​​ക പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മ​​​ട​​​ക്കം 180 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക സ​​​ഹാ​​​യം യു​​​ക്രെ​​​യ്നു ന​​​ൽകാ​​​ൻ യു​​​എ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നാ​​ണു സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​ത്. റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ആ​​​ദ്യ​​​മാ​​​യാ​​​ണു യു​​​ക്രെ​​​യ്നു പു​​​റ​​​ത്തു​​​പോ​​​കു​​​ന്ന​​​ത്. സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ യാ​​​ത്രയെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല. യു​​​എ​​​സി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു തൊ​​​ട്ടുമു​​​ന്പു മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്.

യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നെ സെ​​​ല​​​ൻ​​​സ്കി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. റ​​​ഷ്യ നി​​​ര​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​ന്നു സെ​​​ല​​​ൻ​​​സ്കി കോ​​​ൺ​​​ഗ്ര​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടേ​​​ക്കും. യു​​​ക്രെ​​​യ്നു ഭീ​​​മ​​​മാ​​​യ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​ൽ എ​​​തി​​​ർ​​​പ്പു​​​ള്ള ചി​​​ല പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

അ​​​തേ​​​സ​​​മ​​​യം, പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു പു​​​റ​​​മേ സെ​​​ല​​​ൻ​​​സ്കി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ യു​​​എ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഈ ​​​ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ സം​​​ഘ​​​ർ​​​ഷം വ്യാ​​പി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ലാ​​​ണി​​​ത്.

സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ അ​​​മേ​​​രി​​​ക്കൻ സ​​​ന്ദ​​​ർ​​​ശ​​​നം യു​​​ക്രെ​​​യ്നു ന​​​ല്ല​​​ത​​​ല്ലെ​​​ന്നും സം​​​ഘ​​​ർ​​​ഷം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് മോ​​​സ്കോ​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്