• Logo

Allied Publications

Americas
ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി​യ​ശേ​ഷം 43കാ​രി ജീ​വ​നൊ​ടു​ക്കി
Share
സെ​ന്‍റ് ലൂ​യി​സ്(​മി​സി​സി​പ്പി): ര​ണ്ടു യു​വ മി​സി​സി​പ്പി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം നാ​ൽ​പ​ത്തി​മൂ​ന്നു​കാ​രി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ 5 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​റ​ത്തു ബ​ഹ​ളം ന​ട​ക്കു​ന്നു​വെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബ്രാ​ണ്ട​ൻ എ​സ്റ്റോ​ർ​ഫി (23), സ്റ്റീ​വ​ൻ റോ​ബി​ൻ (34) എ​ന്നി​വ​ർ മോ​ട്ട​ൽ കാ​ർ പാ​ർ​ക്കിം​ഗി​ൽ എ​ത്തി​യ​ത്. 43 വ​യ​സു​ള്ള ഏ​മി ആ​ർ​ഡേ​ഴ്സ​ണ്‍ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ന​ക​ത്തു ഒ​രു കു​ട്ടി​യു​മാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ര​മ​ണി​ക്കൂ​ർ നേ​രം ഇ​വ​രു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്നു ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സ​ർ​വീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​തേ സ​മ​യം കാ​റി​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് ഇ​രു​വ​ർ​ക്കും നേ​രെ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പി​നെ ചെ​റു​ക്കാ​ൻ ഇ​രു​വ​ർ​ക്കും ആ​യി​ല്ല. വെ​ടി​യേ​റ്റ ര​ണ്ടു​പേ​രി​ൽ റോ​ബി​ൻ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചും എ​സ്റ്റോ​ർ​ഫി ആ​ശു​പ​ത്രി​യി​ലും വ​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വ​രേ​യും വെ​ടി​വ​ച്ച​ശേ​ഷം ഏ​മി നെ​ഞ്ചി​ൽ സ്വ​യം വെ​ടി​യു​തി​ർ​ത്ത​ശേ​ഷം ജീ​വ​നൊ​ടു​ക്കി.

മി​സിി​സി​പ്പി ഗ​വ​ർ​ണ​ർ റ്റാ​റ്റ് റി​വി​സ്, ലൊ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സേ​ഴ്സ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ സം​ഭ​വ​ത്തി​ൽ ന​ടു​ക്ക​വും ദുഃ​ഖ​വും അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്