• Logo

Allied Publications

Americas
ഷിക്കാഗോ കെസിഎസ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
Share
ഷിക്കാഗോ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെസിഎസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍റ് ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്‍റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

തുടർന്ന് സിബു കുളങ്ങര (സെക്രട്ടറി), തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്‍റ് സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.

ഷാജി എടാട്ട്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, റോയ് നെടുംചിറ, സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്‍റേറ്റീവ് ആയി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്‍റേറ്റീവ് ആയി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു.


ഇതേതുടർന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്‌മോൻ കടവിൽ (വാർഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കൽ (വാർഡ് 2), മെർലിൻ പറവതൊടത്തിൽ (വാർഡ് 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാർഡ് 4), ബിനു എബ്രാഹം ഇടകരയിൽ (വാർഡ് 5), ടിനോ ജോയ് വളത്താട്ട് (വാർഡ് 6), അഭിലാഷ് സൈമൺ നെല്ലാമറ്റം (വാർഡ് 7), അനിൽ ജേക്കബ് മറ്റത്തികുന്നേൽ (വാർഡ് 8) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്‍റ് ജെയിൻ മാക്കിൽ, അടുത്ത രണ്ടു വർഷത്തേക്കുള്ള പരിപാടികളും പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, തങ്ങളെ തെരഞ്ഞെടുത്ത എല്ലാ കെ. സി. എസ് അംഗങ്ങൾക്കുമുള്ള പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തങ്ങൾക്കുള്ള സഹകരണം അഭ്യർഥിക്കുകയും ചെയ്തു,

ഷിക്കാഗോ കെ. സിഎസിനെ പ്രതിനിധാനം ചെയ്ത് കെസിസിഎൻഎ. പ്രസിഡന്‍റായി മത്സരിക്കുന്ന ഷാജി എടാട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

ജെയിൻ മാക്കിൽ മുൻ എക്സിക്യൂട്ടീവിന്‍റെ പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ബോർഡ് അംഗങ്ങളെ അനുമോദിക്കുകയും, ലെയ്സൺ ബോർഡ് അംഗങ്ങളായ പോൾസൺ കുളങ്ങര, മാത്യു ഇടിയാലി, ജോയ് ഇണ്ടിക്കുഴി, ജോയൽ ഇലക്കാട്ട്, ബിജു വക്കേൽ എന്നിവർക്ക് നന്ദി പറയുകയും ചെയ്തു. വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.