കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ ഡെന്റിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് കുവൈറ്റ് (IDAK) തയാറാക്കിയ ഓറൽ ഹെൽത്ത് ഗൈഡിന്റെ എട്ടാം എഡിഷൻ ന്ധന്യൂ ഏജ് ഡെന്റിസ്ട്രി’ പ്രകാശനം ചെയ്തു. സാൽമിയ മില്ലേനിയം ഹോട്ടൽ ആൻഡ് കണ്വെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനകർമ്മം.
കുവൈറ്റ് ഡെന്റൽ അസോസിയേഷൻ ചെയർമാൻ ഡോ.മുഹമ്മദ് ദഷ്തി മുഖ്യാതിഥിയായിരുന്നു. കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ ഡെന്റിസ്ട്രി ഫാക്കൽറ്റി ഡീൻ ഡോ. റഷീദ് അൽഅസെമി, ന്യൂ ഓസ്ലർ ഫോർ മെഡിക്കൽ സർവീസസ് പ്രസിഡന്റ് ഡോ. ഒസാമ അൽ ഷഫീ, അൽ സയാഫെ സിഇഒ ഗസൻ ഹോംസി, ഡിഡിഎസ് ഇന്റർനാഷണൽ സിഇഒ ഒമർ സുവൈദാൻ എന്നിവർ പങ്കെടുത്തു.
 ന്ധജഷ്നെ മുസ്കാൻന്ധ എന്ന ടൈറ്റിലിൽ ഉള്ള വർണപ്പകിട്ടാർന്ന സാംസ്കാരിക പരിപാടിയും പ്രകാശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ, ഐഡിഎകെ വകുപ്പ് മേധാവികൾ, ഐഡിഎകെ സ്പോണ്സർ ചെയ്യുന്ന വിവിധ കന്പനികളുടെ പ്രതിനിധികൾ, കുവൈറ്റിലെ വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ. ജഗൻ ബാസ്കരദോസ് സദസിനെ സ്വാഗതം ചെയ്യുകയും പ്രസിഡന്റ് ഡോ. തോമസ് തോമസ് ആധ്യക്ഷ്യം വഹിക്കുകയും ചെയ്തു. വിവിധ കാലങ്ങളിലൂടെയുള്ള ഐഡാക്കിന്റെ യാത്രകൾ ചടങ്ങിൽ അനാവരണം ചെയ്യപ്പെട്ടു.
 ചീഫ് എഡിറ്റർ ഡോ. ദീൻദയാൽ മിട്ടപ്പള്ളി ഓറൽ ഹെൽത്ത് ഗൈഡ് സദസിന് പരിചയപ്പെടുത്തി. മുൻ പ്രസിഡന്റുമാരായ ഡോ. ഷഹീർ മാലിക്കിനും ഡോ. രാജേഷ് അലക്സാണ്ടറിനും യഥാക്രമം 2020, 2022 വർഷങ്ങളിലെ ന്ധഐഡാക്കിയൻ ഓഫ് ദ ഇയർ’ അവാർഡ്’ സമ്മാനിച്ചു. പ്ലാറ്റിനം സ്പോണ്സർ ന്യൂ ഓസ്ലർ ഫോർ മെഡിക്കൽ സർവീസസ്, ഡയമണ്ട് സ്പോണ്സർ അൽ സയാഫെ മെഡിക്കൽ കന്പനി, ഗോൾഡ് സ്പോണ്സർ ഡിഡിഎസ് ഇന്റർനാഷണൽ, സിൽവർ സ്പോണ്സർ അഡ്വാൻസ്ഡ് ടെക്നോളജി കന്പനി, പ്രീമിയം സ്പോണ്സർമാരായ ബയോഹോറൈസണ്സ് ഡെന്റൽ ഇംപ്ലാന്റ് കന്പനി, ആൽഫ മെഡിക്കൽസ് എന്നിവരെ അനുമോദിച്ചു. കഉഅഗ ഒൗദ്യോഗിക എയർലൈൻ പാർട്ണർ അൽ ജസീറ എയർവേയ്സ് പ്രതിനിധികളായ മാർത്തയും അഹമ്മദും ഡോ. തോമസ് തോമസിന് കോംപ്ലിമെന്ററി ടിക്കറ്റുകൾ നൽകി. വൈസ് പ്രസിഡന്റ് ഡോ.ജയശ്രീ ദീക്ഷിത് നന്ദി പറഞ്ഞു.
ഡോ. പ്രതാപ് ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക പരിപാടി ജഷ്ൻഇമസ്കാനിൽ ഐഡിഎകെ അംഗങ്ങളും കുടുംബങ്ങളും വിസ്മയകരമായ നൃത്തങ്ങൾ, നാടകങ്ങൾ, ഫാഷൻ ഷോ, ഗ്രാൻഡ് ഫിനാലെ എന്നിവ അവതരിപ്പിച്ചു. ഡോ. റീബി സാറാ തോമസ്, ഡോ. പ്രതാപ് ഉണ്ണിത്താൻ, ഡോ. ഷാലിൻ അന്ന സൈമണ്, ഡോ. ബങ്കിമ മൽഹോത്ര, ഡോ. ദേവി പ്രിയ, ഡോ. ശിൽപ രാജ്, ഡോ. ഹീബ അൻസാരി, ഡോ. രമ്യ എലിസബത്ത് മാത്യു എന്നിവരായിരുന്നു പരിപാടിയുടെ എംസിമാർ.
|