• Logo

Allied Publications

Europe
യു​റോ​പ്യ​ൻ യൂ​ണി​യ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ​വാ കൈ​ലി​യെ ജ​യി​ല​ല​ട​ച്ചു
Share
ബ്ര​സ​ൽ​സ്: ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ബെ​ൽ​ജി​യ​ൻ പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ൻ​റ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രി​ൽ ഒ​രാ​ളാ​യ ഗ്രീ​സി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ൻ​റം​ഗം ഇ​വാ കൈ​ലി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ ജ​യി​ലി​ലാ​യി. ഗ്രീ​ക്ക് അ​വ​ളു​ടെ പാ​ർ​ട്ടി​യാ​യ പാ​ൻ​ഹെ​ലെ​നി​ക് സോ​ഷ്യ​ലി​സ്റ​റ് മൂ​വ്മെ​ന്‍റി​ൽ (പാ​സോ​ക്ക്) നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​വാ​യെ പു​റ​ത്താ​ക്കി​യി​രു​ന്നു.

കൈ​ക്കൂ​ലി​യോ​ടൊ​പ്പം പി​ടി​യി​ലാ​യ ഇ​വാ​യ്ക്കും മ​റ്റു​ള്ള​വ​ർ​ക്കും പാ​ർ​ല​മെ​ൻ​റ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​ഴി​വോ ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കി​ല്ല. വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ന്ന നി​ല​യി​ലു​ള്ള ഇ​വാ​യു​ടെ പ​ദ​വി​യും അ​ധി​കാ​ര​ങ്ങ​ളും റ​ദ്ദു​ചെ​യ്യു​ന്ന​താ​യി പാ​ർ​ല​മെ​ൻ​റ് പ്ര​സി​ഡ​ൻ​റ് റോ​ബ​ർ​ട്ട് മെ​റ്റ്സോ​ള അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ മ​റ്റു മൂ​ന്നു​പേ​ർ ഇ​റ്റാ​ലി​യ​ൻ വം​ശ​ജ​രാ​ണ്. ഖ​ത്ത​ർ അ​ഴി​മ​തി​ക്കേ​സി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തു​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു.

അ​ഴി​മ​തി, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഗ​ൾ​ഫ് രാ​ഷ്ട്ര​ത്തെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​നെ ഉ​ല​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​ർ ഖ​ത്ത​ർ ന​ൽ​കി​യ വ​ൻ തു​ക​ക​ളും പാ​രി​തോ​ഷി​ക​വും അ​വ​ർ സ്വീ​ക​രി​ച്ചു എ​ന്നാ​ണ് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. ന​വം​ബ​ർ ആ​ദ്യം ഇ​വാ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഖ​ത്ത​ർ മി​ക​ച്ച രീ​തി​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​വ​ർ ന​വം​ബ​ർ 22ന് ​പാ​ർ​ല​മെ​ൻ​റി​ൽ പ്ര​സ്താ​വി​ച്ച​ത് ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

അ​തേ​സ​മ​യം പാ​ർ​ല​മെ​ൻ​റി​ന്‍റെ വി​ദേ​ശ​കാ​ര്യ​സ​മി​തി ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ട​ത്താ​നി​രു​ന്ന ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യ​താ​യി പാ​ർ​ല​മെ​ൻ​റ് വ​ക്താ​വ് അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ