• Logo

Allied Publications

Middle East & Gulf
എത്യോപ്യൻ ഓർത്തഡോക്സ്‌ ആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസിനു സ്വീകരണം നൽകി
Share
കുവൈറ്റ്‌ സിറ്റി: എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ മദ്ധ്യപൂർവ്വേഷ്യ ആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസ്‌ എങ്കദെഷെട് ഹെയ്‌ലെമറിയത്തിനു കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക സ്വീകരണം നൽകി.

വെള്ളിയാഴ്ച്ച രാവിലെ നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിlആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസും, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ കുവൈറ്റിലെ വികാരി ഫാ. ബെർണബാസ്‌ അബോയും സംഘവും പങ്കെടുത്തു. തുടർന്ന്‌ നടന്ന സ്വീകരണ ചടങ്ങിന് മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ നേതൃത്വം നൽകി. മഹാ ഇടവകയുടെ ഉപഹാരം ആർച്ച്‌ ബിഷപ്പിനു നൽകി ആദരിച്ചു.

കെ.ടി.എം.സി.സി.യും എഷ്യാനെറ്റും ചേർന്ന്‌ സംഘടിപ്പിച്ച സൈലന്റ്‌ നൈറ്റിലും, വൈ.എം.സി.എ. ക്രിസ്തുമസ്‌ കരോൾ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മഹാ ഇടവകയുടെ സംയുക്ത സീനിയർ ക്വയറിനും, സൈലന്‍റ് നൈറ്റിൽ രണ്ടാം സ്ഥാനം നേടിയ ജുനിയർ ക്വൊയറിനുമുള്ള ട്രോഫികൾ ആർച്ച്‌ ബിഷപ്പ്‌ സമ്മാനിച്ചു. ഫാ. ഡോ. ബിജു പാറക്കൽ, ഇടവക ട്രസ്റ്റി സാബു എലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ തോമസ്‌ കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, എത്യോപ്യൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.