• Logo

Allied Publications

Europe
ക്രിസ്മസ് ആല്‍ബം "വാഗ്ദത്ത പൈതല്‍' ഡിസം.10 ന് റിലീസ് ചെയ്യും
Share
ബര്‍ലിന്‍: കഴിഞ്ഞ 34 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ സംഗീത ആല്‍ബങ്ങള്‍കൊണ്ടു നിറസാന്നിദ്ധ്യമായ കുമ്പിള്‍ ക്രിയേഷന്‍സ് 2019, 2020 ലെ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം യൂറോപ്പിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി ഓണ്‍ലൈനിന്‍റെ സഹകരണത്തോടെ ഇത്തവണത്തെ ക്രിസ്മസിനെ ധന്യമാക്കാന്‍ അണിയിച്ചൊരുക്കുന്ന സ്നേഹോപഹാരം, ബേത് ലേഹേമിന്‍റെ മടിയില്‍ പിറന്ന നിത്യചൈതന്യം "വാഗ്ദത്ത പൈതല്‍ " എന്ന ആല്‍ബം രചനയും സംഗീതവും ആലാപനവുമായി ഡിസംബര്‍ 10 ന് രാവിലെ വൈകുന്നേരം ആറിനു കുമ്പിള്‍ ക്രിയേഷന്‍സ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ഷാന്‍റി ആന്‍റണി അങ്കമാലിയും, ഓര്‍ക്കസ്ട്രേഷന്‍ നിനോയ് വര്‍ഗീസുമാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

യുവഗായക പ്രതിഭകളായ ലിബിന്‍ സ്കറിയ, ശ്വേത അശോക് എന്നിവരാണ് മനോഹരമായ ഈ യുഗ്മഗാനം ആലപിച്ചിരിക്കുന്നത്. കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ അറുപത്തിനാലാമത്തെ ഭക്തിഗാന ആല്‍ബമാണിത്.

ലോകരക്ഷകന്‍റെ തിരുപ്പിറവിയുടെ ആഗമനം വിളിച്ചോതുന്ന ആഹ്ളാദ തിരതല്ലലില്‍ ചാലിച്ചെടുത്ത സ്വര്‍ഗ്ഗീയ കരോള്‍ ഗാനവിരുന്നിലേക്ക് പുതുപുത്തന്‍ ഈണവുമായി "വാഗ്ദത്ത പൈതല്‍ " എന്ന യുഗ്മഗാനം ഒരുക്കാന്‍ ജോസ് കുമ്പിളുവേലിയും, ഷാന്റി ആന്റണി അങ്കമാലിയും, ഗായകരായ ലിബിന്‍ സ്കറിയ, ശ്വേത അശോക് എന്നിവര്‍ കൈകോര്‍ത്തപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി മാറുമെന്നതില്‍ സംശയമില്ല.

https://www.youtube.com/@KUMPILCREATIONS

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്