• Logo

Allied Publications

Middle East & Gulf
"മി​സ്റ്റ​ർ എ​സ്.​ജി.​കെ @ കു​വൈ​റ്റ്' ഡി​സം​ബ​ർ 8 ന്
Share
കു​വൈ​റ്റ് സി​റ്റി : പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ (പാ​സ്കോ​സ്) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ 25 ആം ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 8 വ്യാ​ഴാ​ഴ്ച അ​ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് "മി​സ്റ്റ​ർ എ​സ്.​ജി.​കെ @ കു​വൈ​റ്റ്' എ​ന്ന പേ​രി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. യാ​ത്രാ​വി​വ​ര​ണ​ത്തി​ന്‍റെ ദൃ​ശ്യ​സാ​ധ്യ​ത മ​ല​യാ​ളി​യു​ടെ മു​ന്നി​ലെ​ത്തി​ച്ച സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യാ​ണ് മു​ഖ്യാ​തി​ഥി.

വൈ​കി​ട്ട് 7ന് ​സി​ൽ​വ​ർ ജൂ​ബി​ലി​യാ​ഘോ​ഷ​പ​രി​പാ​ടി​ക​ളും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് സം​വാ​ദ​വും അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പാ​സ്കോ​സ് ഒ​രു​ക്കി വ​രു​ന്ന​ത്. ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ ര​ജി​സ്ട്രേ​ഷ​നി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

അ​ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​സ്കോ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ സെ​ബാ​സ്റ്റ്യ​ൻ ചൂ​ര​നോ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി മാ​ത്യു , പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സി​ബി തോ​മ​സ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ, ട്ര​ഷ​റ​ർ ആ​ൻ​റ്റോ​ഷ് ആ​ന്‍റ​ണി, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.