• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ, കേ​ര​ള​ത്തി​ൽ ഒ​രു ല​ക്ഷം പൊ​തി​ച്ചോ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ന്ധ​ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും കു​ടും​ബ​വേ​ദി​യും ചേ​ർ​ന്നാ​ണ് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലേ​യും സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലു​മു​ള്ള അ​ന്തേ​വാ​സി​ക​ൾ​ക്കും, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും, കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും, ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഓ​രോ ഇ​ട​ങ്ങ​ളി​ലെ​യും കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ളി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ഒ​രു ല​ക്ഷം പൊ​തി​ച്ചോ​റു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ക്യാ​ന്പ​സ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ചി​ത്ര മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് അ​ഡ്മി​നി​സ്ട്രീ​റ്റി​വ് ഓ​ഫീ​സ​ർ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി മു​ൻ സെ​ക്ര​ട്ട​റി കെ ​ആ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ് തൈ​ക്കാ​ട് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​മാ​യി​രു​ന്ന ബേ​ബി നാ​രാ​യ​ണ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മ​റ്റി അം​ഗം​ങ്ങ​ളാ​യ ഇ​ട​യാ​ർ ദീ​പു, രാ​ജീ​വ്, കെ.​രാ​ജ്മോ​ഹ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​യും, മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​യും, ചി​ത്ര മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ലേ​യും നി​ര​വ​ധി​പേ​ർ ഭ​ക്ഷ​ണ പൊ​തി​ക​ൾ ഏ​റ്റു​വാ​ങ്ങി. നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​ക​രും മു​ൻ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗ​മാ​യി​രു​ന്ന സ​തീ​ഷ് കു​മാ​ർ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.