• Logo

Allied Publications

Americas
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ മൂന്നിന്, ഒരുക്കങ്ങൾ പൂർത്തിയായി
Share
ന്യൂയോക്ക്: ഫൊക്കാന പ്രവർത്തനോദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.

ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ(1050 Georges Post Road, NJ 08863 )നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനം വിജയമാക്കാൻ ആതിഥേയത്വം വഹിക്കുന്ന ഫൊക്കാന ന്യൂജേഴ്സി റീജിയന്‍റെ എല്ലാ പിൻതുണയും ഉണ്ടെന്ന് റീജണൽ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടിയും അറിയിച്ചു.

മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തനോദ്ഘാടനം ഒരു ആഘോഷമായി തന്നെയാണ് ന്യൂ ജേഴ്സിയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തന ഉൽഘാടനത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന നേതാക്കളെ സ്വികരിക്കാനും , ഈ ഉൽഘാടന ചടങ്ങു ഒരു ചരിത്രമാക്കാനും ന്യൂ ജേഴ്സി റീജണിൽ നിന്നുമുള്ള എല്ലാ അംഗസംഘടനകളും അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്.

ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു തിരുമനിക്കുമെന്ന് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും അറിയിച്ചു.

കലാ പരിപാടികളുലൂടെ മേന്മ കൊണ്ടും പങ്കെടുക്കുന്നവരുടെ പ്രധിനിത്യംകൊണ്ടും ഈ ഫൊക്കാന പ്രവർത്തനോദ്ഘാടനം വ്യത്യസ്‍തമായിരിക്കുമെന്ന് ഫൊക്കാന ന്യൂജഴ്സിയിലെ അംഗസംഘടനകൾ ആയ കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്) പ്രസിഡന്‍റ് ഫ്രാൻസിസ് കാരക്കാട്ട് , മഞ്ച് പ്രസിഡന്‍റ് ഷൈനി രാജു , നാമം പ്രസിഡന്‍റ് സജിത്ത് ഗോപിനാഥ് എന്നിവർ അറിയിച്ചു.

പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ് , ജോയിന്‍റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് മെംബേർസ് ആയ സജിമോൻ ആന്റണി , മാധവൻ നായർ, നാഷണൽ കമ്മിറ്റി മെംബേർ ആയ കോശി കുരുവിള എന്നിവർ അറിയിച്ചു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12