• Logo

Allied Publications

Middle East & Gulf
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം
Share
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ദാ​മ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​ക്തി​പ​ര​മാ​യ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും, ക്ഷേ​മ​നി​ധി​യെ​പ്പ​റ്റി​യു​ള്ള അ​ജ്ഞ​ത കൊ​ണ്ടും, സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ല​വും ആ​കാം പ​ല പ്ര​വാ​സി​ക​ൾ​ക്കും അ​റു​പ​ത് വ​യ​സ് ആ​കു​ന്ന​തി​നു മു​ൻ​പ് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്. അ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​വ​സ​രം ഒ​രു​ക്ക​ണം. ഈ ​കാ​ല​യ​ള​വി​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ൻ​പ്ര​ചാ​ര​ണം ന​ൽ​കി അ​ത്ത​രം എ​ല്ലാ പ്ര​വാ​സി​ക​ളെ​യും കൊ​ണ്ട് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം എ​ടു​പ്പി​യ്ക്കാ​ൻ ക​ഴി​യ​ണം. ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ന്ന് അ​ഞ്ചു വ​ര്ഷം തു​ട​ർ​ച്ച​യാ​യി അം​ശ​ദാ​യം അ​ട​ച്ചു ക​ഴി​ഞ്ഞു ക​ഴി​ഞ്ഞാ​ൽ, അ​വ​ർ​ക്കും പ്ര​വാ​സി പെ​ൻ​ഷ​ൻ കി​ട്ടു​ന്ന സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​തി​നു സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​ര​വേ​ദി പ​റ​ഞ്ഞു.

ദ​മ്മാം സി​റ്റി​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു വ​ർ​ക്ക​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​വ​യു​ഗം അ​ദാ​മ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ന​വ​യു​ഗം മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ അ​ന്പ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​വ​യു​ഗം ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ന​വ​യു​ഗ​സ​ന്ധ്യ2​ഗ22 എ​ന്ന മെ​ഗാ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചും, വി​വി​ധ ക്യാ​ന്പ​യി​നു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ദ​മ്മാം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ത​ന്പാ​ൻ ന​ട​രാ​ജ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ബി​ർ, ഷീ​ബ സാ​ജ​ൻ, മു​ഹ​മ്മ​ദ് ഷി​ബു, സ​ത്യ​ൻ കു​ണ്ട​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​വ​യു​ഗം അ​ദാ​മ യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ക​ണ്‍​വെ​ൻ​ഷ​ൻ തെ​രെ​ഞ്ഞെ​ടു​ത്തു
മു​ഹ​മ്മ​ദ് ഷി​ബു( പ്ര​സി​ഡ​ന്‍റ്), സാ​ബു വ​ർ​ക്ക​ല( സെ​ക്ര​ട്ട​റി), സാ​ജ​ൻ ജേ​ക്ക​ബ് ( ര​ക്ഷാ​ധി​കാ​രി), മ​ധു കു​മാ​ർ, ഷീ​ബ സാ​ജ​ൻ( വൈ ​പ്ര​സി​ഡ​ന്‍റ്), സ​ത്യ​ൻ കു​ണ്ട​റ, സു​രേ​ഷ് കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​