• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു
Share
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉൽഘാടനം, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ നിർവഹിച്ചു.

ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയി, വിപുലമായ കമ്മിറ്റിയും, ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാനായി നിലവിൽ വന്നു.
മെൽബൺ ആർച്ചുബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡെന്നിസ് ഹാർട്ട് പിതാവിനാൽ സ്ഥാപിതമായ, സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ മിഷൻ, മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അനുഗ്രഹത്താൽ, വളർന്നു വലുതായി, ഒരു ഇടവകയായി മാറി, മെൽബണിൽത്തന്നെ രണ്ട് സെന്ററുകളായി, ഇടവക സമൂഹത്തെ ചേർത്തുനിർത്തി, വിശുദ്ധ കുർബാനയും കുട്ടികൾക്ക് വേദപാഠവും നടത്തി, അഭംഗുരം യാത്ര തുടരുകയാണ്. ഈ ഇടവകയുടെ വളർച്ചയ്ക്കായി ആഘോരാത്രം പ്രയത്നിച്ച, അഭിവന്ദ്യ പിതാക്കന്മാരെയും, വൈദികരെയും, പാരിഷ് കൗൺസിൽ അംഗങ്ങളെയും അൽമായ സഹോദരി സഹോദരന്മാരെയും യോഗം അനുസ്മരിച്ചു.

ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ സ്വാഗതവും, കൈക്കാരൻ ആശിഷ് സിറിയക് യോഗത്തിന് നന്ദിയുമർപ്പിച്ചു. കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മെൽബണിലെ മുഴുവൻ ഇടവകാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഒരുപിടി നല്ല പരിപാടികൾ ഈ ദശാബ്‌ദി വർഷത്തിൽ നടത്തുവാൻ പരിശ്രെമിക്കുമെന്നു ഇടവക വികാരി ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ അറിയിച്ചു.

വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്നി സി​റ്റി യാ​ത്ര​യും ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ൽ.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ൻ​റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​സ്ട്രേ​ലി​യാ​യി​ലെ ഏ​ക
ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ഡോക്യുമെന്‍ററി മത്സരം.
ബ്രി​സ്ബെ​യ്ന്‍: പ്ര​തി​ഭ​യു​ണ്ടാ​യി​ട്ടും സി​നി​മ​ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്ത് ഇ​നി​യും അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രാ​ണോ നി​ങ്ങ​ള്‍? എ​ങ്കി​ല്‍ സ്വ​ന്തം പ
ര​ണ്ട് എ​ൻ​ജി​നി​ൽ ഒ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി; ഒ​റ്റ എ​ൻ​ജി​നി​ൽ വി​മാ​ന​മി​റ​ക്കി പൈ​ല​റ്റ്.
സി​​​ഡ്നി: 145 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്ന കാ​​​ന്‍റ്വാ​​​സ് വി​​​മാ​​​നം ഒ​​​റ്റ എ​​​ൻ​​​ജി​​​നി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​റ
പ്രി​യ​ദ​ർ​ശി​നി സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​സ്ട്രേ​ലി​യ വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്തു.
പെ​ർ​ത്ത്: പ്രി​യ​ദ​ർ​ശി​നി സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തി​രു​വോ​ണ​നാ​ളി​ൽ കൈ​ത്താ​ങ്ങ് എ​ന്ന പേ​രി
ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ സി‌​എം‌​ഐ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത നി​യു​ക്ത മെ​ത്രാ​ന്‍.
കൊ​ച്ചി: ഓ​സ്ട്രേ​ലി​യാ​യി​ലെ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നി​യു​ക്ത മെ​ത്രാ​നാ​യി ഫാ.