• Logo

Allied Publications

Americas
കൊ​ള​റാ​ഡോ​യി​ലെ നി​ശാ​ക്ല​ബി​ൽ വെ​ടി​വ​യ്പ്: 5 പേ​ർ കൊ​ല്ല​പ്പെ​ട്ടു; 25 പേ​ർ​ക്ക് പ​രി​ക്ക്
Share
കൊ​ള​റാ​ഡോ: കൊ​ള​റാ​ഡോ​യി​ലെ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ൽ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 5 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഞാ​യ​റാ​ഴ്ച പോ​ലീ​സും സി​റ്റി അ​ധി​കൃ​ത​ർ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു. ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഈ ​ദാ​രു​ണ സം​ഭ​വം.

വെ​ടി​യു​തി​ർ​ത്ത 22 കാ​ര​നാ​യ തോ​ക്കു​ധാ​രി ആ​ൻ​ഡേ​ഴ്സ​ണ്‍ ലീ ​ആ​ൾ​ഡ്രി​ച്ചി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ​ക്കാ​യി പാ​ർ​ട്ടി ന​ട​ത്താ​റു​ള്ള കൊ​ള​റാ​ഡോ​യി​ലെ ക്യൂ ​ക്ല​ബി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗാ​നു​കാ​രി​ക​ളാ​യ പു​രു​ഷ​ൻ​മാ​രും ലെ​സ്ബി​യ​ൻ സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​രോ​ക്കെ​യും ഡി​ജെ​യു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തി രാ​ത്രി​യാ​ണ് ഇ​വി​ടെ പാ​ർ​ട്ടി​ക​ൾ ന​ട​ക്കാ​റു​ള്ള​ത്.

2016ൽ ​ഫ്ളോ​റി​ഡ​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ലെ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ൽ സ​മാ​ന​രീ​തി​യി​ൽ ഒ​രു അ​ക്ര​മ​സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് 49 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ഒ​രു നേ​താ​വി​നോ​ട് കൂ​റ് പു​ല​ർ​ത്തു​ന്ന​താ​യി വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ പി​ന്നീ​ട് ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ന​ട​ക്ക​രു​താ​ത്ത സം​ഭ​വ​മാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നു ഞാ​നും ജി​ൽ ബൈ​ഡ​നും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.