• Logo

Allied Publications

Americas
സുനില്‍ കുമാര്‍ റ്റഫ്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ്
Share
മെസ്‌ഫോര്‍ഡ് (മസാച്യുസെറ്റ്‌സ്): ഇന്ത്യന്‍ അമേരിക്കന്‍ അക്കാഡമീഷ്യന്‍ സുനില്‍ കുമാറിനെ റ്റഫ്‌സ് (TUFTS) യൂണിവേഴ്‌സിറ്റി പ്രസിഡന്‍റായി നിയമിച്ചു. 1852ലാണ് സ്വകാര്യ ഗവേഷണങ്ങള്‍ക്കായുള്ള ഈ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റായി നിയമിതനാകുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സീനിയര്‍ വൈസ് പ്രസിഡന്റും, പ്രഫസറുമായ സുനില്‍ കുമാര്‍ 2023 ജൂലൈ ഒന്നിന് പ്രസിഡന്റായി ചുമതലയേല്‍ക്കും. നിലവിലുള്ള പ്രസിഡന്റ് ആന്റണി മൊണാറക്കാ വിരമിക്കുന്ന സ്ഥാനത്തേക്കാണ് നിയമനം.

2016ല്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ പോലീസ് ഓഫീസറായ പിതാവിന് ജനിച്ച സുനില്‍കുമാര്‍ മംഗളൂരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരുവില്‍ നിന്നും കംപ്യൂട്ടര്‍ ആന്‍ഡ് ഓട്ടോമേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1996ല്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റും ലഭിച്ചു. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിലാണ് ആദ്യമായി ഒരു അധ്യാപകന്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.