• Logo

Allied Publications

Europe
സൗന്ദര്യത്തിന്‍റെ വഴിയാണ് ബൈബിൾ കലോത്സവത്തിലൂടെ ദൃശ്യമാകുന്നത്: മാർ സ്രാമ്പിക്കൽ
Share
സ്റ്റാഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി.

രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും , മറ്റുള്ളവർക്കും ദൃശ്യമാകുന്നത് . സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്
.അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം .


തിരു വചനത്തിന്‍റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും . കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്‍റെ വേദികളായി മാറണം . ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് ആണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്‍റണി ചുണ്ടെലിക്കാട്ട് , വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് . ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു , എന്നിവർ പ്രസംഗിച്ചു.


പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്‍റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ , സുദീപ് ജോസഫ് . അനീറ്റ ഫിലിപ്പ് . ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ് ,നിഷ ജോസ് സെബാസ്റ്റ്യൻ ,ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി , ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി .

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.