• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് മാധ്യമ ശ്രീ പുരസ്‌കാര സമർപ്പണത്തിനു ഒരുക്കങ്ങൾ തുടരുന്നു
Share
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്‍റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . പുരസ്‌കാരങ്ങൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 15നു സമാപിച്ചപ്പോൾ ഒട്ടേറെ അപേക്ഷകൾ ലഭിച്ചു.

വിദഗ്ധ സമിതി അവ പരിശോധിച്ച് ജേതാക്കളെ വൈകാതെ പ്രഖ്യാപിക്കും. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലാക്കാട്ട് , ജോയിൻറ് ട്രഷറർ ജോയി തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംഘാടക സമിതിക്കു നേതൃത്വം നൽകി വരുന്നു.

2023 ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം കേരളത്തിലെ ഏതാനും പ്രമുഖ മാധ്യമ പ്രവർത്തകരെ ആദരിക്കുകയും ചെയ്യും. മന്ത്രിമാരടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഒട്ടേറെ അമേരിക്കൻ മലയാളികളും ചടങ്ങിനെത്തുന്നുണ്ട്.

ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മാധ്യമ ശ്രീയും 50,000 രൂപ സമ്മാനത്തുകയുള്ള മാധ്യമ രത്നയും കേരളത്തിൽ അച്ചടിദൃശ്യറേഡിയോഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡുകളാണ്. കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും പുരസ്‌കാരങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം, പ്രസിഡന്‍റ് 3057767752 രാജു പള്ളത്ത് ,സെക്രട്ടറി 732 429 9529 ഷിജോ പൗലോസ് ,ട്രഷറർ 201 238 9654

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്