• Logo

Allied Publications

Americas
റി​ക്ക് സ്ക്കോ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മെ​ക്കോ​ന്ന​ൽ സെ​ന​റ്റ് മൈ​നോ​റ​ട്ടി ലീ​ഡ​ർ
Share
വാ​ഷിം​ഗ്ട​ണ്‍: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സെ​ന​റ്റ് ലീ​ഡ​റാ​യി മി​ച്ചു മെ​ക്കോ​ന്ന​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ റി​ക്ക് സ്ക്കോ​ട്ടി​നെ​യാ​ണ് മെ​ക്കോ​ന്ന​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മെ​ക്കോ​ന്ന​ൽ 37 സെ​ന​റ്റ​ർ​മാ​രു​ടെ വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ 10 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു റി​ക്ക് സ്ക്കോ​ട്ടി​നു ല​ഭി​ച്ച​ത്.

ജോ​ർ​ജി​യ സെ​ന​റ്റ് റ​ണ്‍ ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ടെ​ക്സ​സി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ ടെ​ഡ് ക്രൂ​സി​ന്‍റെ നീ​ക്കം ആ​ദ്യ​മേ ത​ന്നെ 3216 വോ​ട്ടു​ക​ൾ​ക്ക് ത​ള്ളി​യി​രു​ന്നു. സെ​ന​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ഷം പാ​ർ​ട്ടി​യെ ലീ​ഡ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച നേ​താ​വെ​ന്ന ബ​ഹു​മ​തി ഇ​തോ​ടെ മി​ച്ചു മെ​ക്കോ​ന്ന​ലി​ന് ല​ഭി​ക്കും. ഇ​തു​വ​രെ ഡ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ മൈ​ക്ക മാ​ൻ​സ ഫീ​ൽ​ഡി​ലാ​യി​രു​ന്നു ഈ ​ബ​ഹു​മ​തി.

സ്ക്കോ​ട്ടി​ന്‍റെ സ്ഥാ​നാ​ർ​ഥി ചൊ​വ്വാ​ഴ്ച ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു എ​ല്ലാ സെ​ന​റ്റ​ർ​മാ​ർ​ക്കും ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സെ​ന​റ്റി​ൽ ഇ​തു​വ​രെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് 49 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ഒ​രു സീ​റ്റ് കു​റ​വ്. ജോ​ർ​ജി​യാ​യി​ൽ റ​ണ്‍ ഓ​ഫ് തി​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മോ എ​ന്ന തീ​രു​മാ​നി​ക്കാ​നാ​കൂ. ഇ​പ്പോ​ൾ ഇ​വ​ർ​ക്ക് 50 സീ​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്