• Logo

Allied Publications

Middle East & Gulf
ഫി​ഫ 2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: ഖ​ത്ത​ർ ഫി​ഫ 2022 ലോ​ക​ക​പ്പി​ന്‍റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം മ​ല​യാ​ളി​ക​ൾ ക​ളി​കാ​ണാ​നെ​ത്തു​ന്ന ഫി​ഫ ലോ​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ൽ ജി.​പി. കു​ഞ്ഞ​ബ്ദു​ല്ല ചാ​ല​പ്പു​റ​ത്തി​ന്‍റെ ര​ച​ന​യി​ൽ സി​എം​എ​സ് ഓ​ർ​ക്ക​ട്ര സം​ഗീ​ത നി​ർ​വ​ഹി​ച്ച് പ്ര​ശ​സ്ത ഗാ​യ​ക​ൻ ആ​ദി​ൽ അ​ത്തു​വും സം​ഘ​വും ആ​ല​പി​ച്ച വെ​ൽ​ക്കം വേ​ൾ​ഡ് ക​പ്പ് എ​ന്ന സം​ഗീ​ത ആ​ൽ​ബം റേ​ഡി​യോ മ​ല​യാ​ളംം സി​ഇ​ഒ അ​ൻ​വ​ർ ഹു​സൈ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കെ.​എം​സി​സി അ​ധ്യ​ക്ഷ​ൻ എ​സ്എ​എം ബ​ഷീ​ർ ആ​ൽ​ബ​ത്തി​ന്‍റെ സി​ഡി. ഏ​റ്റു​വാ​ങ്ങി. ആ​ൽ​ബ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ലോ​ഞ്ചിം​ഗ് മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

വേ​ൾ​ഡ് ക​പ്പി​നെ വ​ര​വേ​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ത​ന​താ​യ മാ​പ്പി​ള​പ്പാ​ട്ട് ശൈ​ലി​യി​ലു​ള്ള ജി.​പി.​യു​ടെ ഗാ​നം സ​ഹൃ​ദ​യ​ലോ​കം ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​റി​ലെ ഫി​ഫ ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ അ​റ​ബി സ​ബ്ടൈ​റ്റി​ലു​ക​ളോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

മു​സ്ത​ഫ ഫാ​ൽ​ക്ക​ണ്‍, ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി, ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ, പി.​എ. നൗ​ഷാ​ദ്് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി​രു​ന്നു.

നി​ര​വ​ധി സി​നി​മ, സീ​രി​യ​ലു​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​ഗീ​ത​ള സം​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​മീ​ൻ ജ​വ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പാ​ട്ടു​കാ​ർ, ന​ർ​ത്ത​കി​ക​ൾ, കോ​ൽ​ക്ക​ളി​ക്കാ​ർ ഈ ​ഗാ​ന​ത്തോ​ടൊ​പ്പം അ​ണി​ചേ​രു​ന്നു.

പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​മ​ർ​മീ​ഡി​യ മു​ക്കം, സു​ബൈ​ർ പ​ന്ത​ലൂ​ർ. ആ​ദി​ൽ അ​ത്തു, ജു​നു സൗ​ണ്ട് എ​ഞ്ചി​നി​യ​ർ, ഫ​സ​ൽ​മാ​ഷ് കൊ​ടു​വ​ള്ളി, കാ​ദ​ർ കൊ​ല്ലം, സി​റാ​ജ് വ​ട്ട​ക്ക​യം, ഫൈ​സ​ൽ ഡാ​ൻ​സ് വേ​ൾ​ഡ് മു​ക്കം, ആ​ന​യം​കു​ന്ന് കോ​ൽ​ക്ക​ളി​കൂ​ട്ടം എ​ന്നി​വ​രൊ​ക്കെ ഈ ​ആ​ൽ​ബ​ത്തി​ന്‍റെ വി​ജ​യ​ശി​ൽ​പി​ക​ളാ​ണെ​ന്നും ഫാ​സി​ൽ ഷാ​ജ​ഹാ​ൻ, ബാ​പ്പു​വാ​വാ​ട് , മ​ജീ​ദ് നാ​ദാ​പു​രം ശ​രീ​ഫ് മു​ക്കം. മു​ഹ​മ്മ​ദ് അ​പ്പ​മ​ണ്ണി​ൽ, മൂ​ഹ​മ്മ​ദ് കു​ട്ടി അ​രീ​ക്കോ​ട്, ഖാ​ലി​ദ് വ​ട​ക​ര എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം പ്ര​ത്യേ​കം ഓ​ർ​ക്കു​ന്ന​താ​യും ജി.​പി. കു​ഞ്ഞ​ബ്ദു​ല്ല പ​റ​ഞ്ഞു.

ഗാനത്തിന്‍റെ ലിങ്ക് https://we.tl/tHCJ1VjFlmJ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.