• Logo

Allied Publications

Americas
ട്രം​പ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ടെ​ക്സ​സി​ൽ റോ​ണ്‍ ഡി​സാ​ന്‍റി​സി​ന് പി​ന്തു​ണ വ​ർ​ധി​ക്കു​ന്നു
Share
ഓ​സ്റ്റി​ൻ: 2024ൽ ​അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ത​യാ​റെ​ടു​ക്കു​ന്പോ​ൾ ടെ​ക്സ​സി​ലെ റോ​ണ്‍ ഡി​സാ​ന്‍റി​സി​ന് പി​ന്തു​ണ​യേ​റു​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഉ​ജ്വ​ല​വി​ജ​യം സ​മ്മാ​നി​ച്ച ടെ​ക്സ​സ്, ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്ത് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യെ പ്ര​തി​ഷേ​ധി​ക്കു​ക​യും വീ​ണ്ടും ഗ​വ​ർ​ണ​റാ​യി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ റോ​ൽ ഡി​സാ​ന്‍റി​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നു​ള്ള വ​ന്പി​ച്ച പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ടെ​ക്സ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ന​ട​ത്തി​യ സ​ർ​വേ​യി​ൽ റോ​ണ്‍ ഡി​സാ​ന്‍റി​സി​ന് 43 ശ​ത​മാ​മ​നം പി​ന്തു​ണ​ച്ച​പ്പോ​ൾ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് ല​ഭി​ച്ച​ത് 32 ശ​ത​മാ​ന​മാ​ണ്.

2024ൽ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് 66 ശ​ത​മാ​ന​വും ഇ​ല്ല എ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ആ​രാ​ണ് യോ​ഗ്യ​ൻ എ​ന്ന ചോ​ദ്യ​ത്തി​ന്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് ല​ൻ​സ്, മു​ൻ സൗ​ത്ത് ക​രോ​ളി​ന ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി, യു​എ​സ് സെ​ന​റ്റ​ർ ടീം ​സ്കോ​ട്ട്, മു​ൻ സി​ഐ ഡ​യ​റ​ക്ട​റും സെ​ക്ര​ട്ട​റി​യു​മാ​യ മൈ​ക്ക് പോം​പി​യോ എ​ന്നി​വ​ർ 10 ശ​ത​മാ​നം വോ​ട്ടു പോ​ലും നേ​ട​നാ​യി​ല്ല.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്