• Logo

Allied Publications

Americas
ബി​ന്ദു സു​ന്ദ​ര​ൻ മ​ന്ത്ര ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ
Share
ന്യൂ​യോ​ർ​ക്ക്: ബി​ന്ദു സു​ന്ദ​ര​നെ മ​ന്ത്ര ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു. ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സു​പ​രി​ചി​ത മു​ഖ​മാ​യ ബി​ന്ദു സു​ന്ദ​ര​ൻ മ​ന്ത്ര​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചാ​ല​ക ശ​ക്തി​യാ​യി മാ​റു​മെ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി​യ ബി​ന്ദു ത​ന്‍റെ സ്കൂ​ളി​നാ​യി നി​ര​വ​ധി നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം ക​ഥ​ക്, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​വ​ർ പ്രാ​വീ​ണ്യം നേ​ടി.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി എ​ൻ​വൈ​എ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ ബ​യോ​ള​ജി അ​ധ്യാ​പി​ക​യാ​ണ്. മു​ഴു​വ​ൻ സ​മ​യ അ​ധ്യാ​പി​ക എ​ന്ന​തി​ലു​പ​രി ഒ​രു അ​ഭി​നേ​താ​വ്, ന​ർ​ത്ത​കി, നൃ​ത്ത​സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​മാ​യി മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു. 2017ൽ ​ഫോ​മാ ന​ട​ത്തി​യ മ​ല​യാ​ളി മ​ങ്ക എ​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം റ​ണ്ണ​ർ അ​പ്പ് പ​ദ​വി നേ​ടി. ഗ​ണേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത അ​വ​ർ​ക്കൊ​പ്പം എ​ന്ന മ​ല​യാ​ളം സി​നി​മ​യി​ൽ 2018ൽ ​അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

മും​ബൈ​യി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന ബി​ന്ദു ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ൽ ഭ​ർ​ത്താ​വ് ര​വി സു​ന്ദ​ര​ൻ, ര​ണ്ട് മ​ക്ക​ളാ​യ രേ​ഷ്മ, രോ​ഹ​ൻ സു​ന്ദ​ര​ൻ, അ​മ്മ ഇ​ന്ദി​ര നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം താ​മ​സി​ക്കു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്