• Logo

Allied Publications

Delhi
ഡൽഹി ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വൈക്കത്തഷ്ടമി ആഘോഷം
Share
ന്യൂഡൽഹി:ഡൽഹിയിലെ പ്രമുഖ പ്രാദേശിക സംഘടന ആയ ഡൽഹി വൈക്കം സംഗമം എല്ലാ വർഷവും ആഘോഷിച്ചു വരുന്ന വൈക്കത്തഷ്ടമി ഇത്തവണ വിപുലമായി ആഘോഷിക്കുന്നു. ഡൽഹി മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലെ പ്രത്യേക പൂജയും പുഷ്പാലങ്കാരവും ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തിലും വൈകുന്നേരത്തെ ചുറ്റുവിളക്ക് ,.ദീപാരാധന എന്നിവയിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന വൈക്കം നിവാസികൾ എല്ലാവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മണ്ഡലകാലം ആരംഭിക്കുന്ന വിശ്ഛികമാസം ഒന്നാം തീയതി ആണ് ഇത്തവണത്തെ വൈക്കത്തഷ്ടമി എന്നതും ഒരു പ്രത്യേകത ആണ്. അതേ ദിവസം ഡൽഹി ദിൽഷാദ് ഗാർഡൻ അയ്യപ്പക്ഷേത്രത്തിലും ഉച്ചയ്ക്ക് 12.30തിന് പാവങ്ങൾക്ക് ഉള്ള അന്നമൂട്ടും മയൂർ വിഹാർ അയ്യപ്പക്ഷേത്രത്തിൽ 12 മണിക്ക് പാവങ്ങൾക്കുള്ള അന്നമൂട്ടും രോഹിണി ശ്രീനാരായണ ക്ഷേത്രത്തിൽ അന്നമൂട്ടും നോയിഡ അയ്യപ്പക്ഷേത്രത്തിൽ അന്നമൂട്ടും കൂടാതെ പുഷ്പവിഹാർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 8 മണിക്ക് ലഘുഭക്ഷണ വിതരണവും നടത്തുന്നു.

കൂടാതെ 20ആം തീയതി രാവിലെ 11മണിയ്ക്ക് ആ ർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ പാവങ്ങൾക്കുള്ള അന്നമൂട്ടും സംഘടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. തിരുവൈക്കത്തപ്പന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം ഈ പരിപാടികളിലേയ്ക്ക് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഡൽഹി വൈക്കം സംഗമം വളരെയധികം മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടന ആണ്. ഈ സംഘടനയുടെ രക്ഷാധികാരികൾ ശ്രീ ഓംചേരി എൻ എൻ പിള്ളയും മുൻ സുപ്രീം കോടതി ചീഫ് ജെസ്റ്റീസ് ശ്രീ കെ ജി ബാലകൃഷ്ണനും ആണ്. ചുരുങ്ങിയ സമയം കൊണ്ട് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉള്ള വൈക്കം നിവാസികളെ ഒന്നിച്ചു ടേർക്കുന്നതിനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ഈ സംഘടനയ്ക്ക് കഴിയുന്നു.

ഇതിനോടകം തന്നെ വൈക്കം നിവാസികൾ ആയ ഒട്ടനവധി പേർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിച്ചു കൊടുക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് ഇവരുടെ പ്രവർത്തനമികവിനെ എടുത്തു കാണിയ്ക്കുന്നു. എല്ലാ വർഷവും ക്രിസ്തുമസ് പുതുവത്സര വേളയിൽ അനാധാലയങ്ങൾ നന്ദർശിക്കുന്നതിനും അവർക്കാവശ്യമായ കമ്പിളി സ്വേറ്റർ, മുതലായ വസ്ത്രങ്ങളും നൽകുകയും അനാധരായ കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണം നൽകുന്നതും ഈ സംഘടനയുടെ പ്രവർതനങ്ങളുടെ ഭാഗമാണ്.

ഈ വർഷം പി റ്റി എയിൽ സംഘടിപ്പിച്ച വാർഷിക കൂട്ടായ്മയിൽ 500ൽ അധികം വൈക്കം നിവാസികൾ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. സംഘടനയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന വൈക്കം സ്വദേശികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9868038775/9891165609/9871116401

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങ
മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്കു​
പൊ​തുജനക്ഷേമ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വി​കാ​സ്‌​പു​രി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷം കൊ​ണ്ടാ​ടു​ന്ന വേ​ള​യി​ൽ പ​ല പൊ​തു​ജനക്ഷേമ പ​രി​പാ​ടി​ക
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​​ൾ​ക്ക് തു​ട​ക്ക​മാ​യി.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മി​ട്ടു. രാ​വി​ലെ 5.
ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ​കെ പു​രം ഏ​രി​യ​യും എ​യിം​സ് ബ്ല​ഡ് ബാ​ങ്ക്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ഡ​ൽ​ഹി ചാ​പ്റ്റ​ർ എ​ന്നി​വ​രു​