• Logo

Allied Publications

Americas
സു​മാ ട്രാ​വ​ൽ​സി​ന്‍റെ സ്ഥാ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ പാ​റ​പ്പു​റ​ത്ത് അ​ന്ത​രി​ച്ചു
Share
ന്യു​യോ​ർ​ക്ക്: പ്ര​വാ​സ ജീ​വി​ത​ത്തി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച സു​മാ ട്രാ​വ​ൽ​സി​ന്‍റെ സ്ഥാ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ പാ​റ​പ്പു​റ​ത്ത് (77) ന്യു​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. നാ​ല് പ​തി​റ്റാ​ണ്ടോ​ളം വി​മാ​ന യാ​ത്ര​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന പ​ങ്കാ​ളി​യാ​യി​രു​ന്നു സു​മാ ട്രാ​വ​ൽ​സ്. ബി​സി​ന​സി​നേ​ക്കാ​ൾ സേ​വ​ന​മെ​ന്ന നി​ല​യി​ലാ​ണ് സു​മ ട്രാ​വ​ൽ​സി​നെ സെ​ബാ​സ്റ്റ്യ​നും ജ​ന​ങ്ങ​ളും ക​ണ്ട​തും. ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സി​ൽ എ​ഴു​പ​തു​ക​ളി​ൽ ആ​രം​ഭി​ച്ച ഹൗ​സ് ഓ​ഫ് സ്പൈ​സ​സ് പോ​ലെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് സു​മ ട്രാ​വ​ൽ​സ്.

എ​റ​ണാ​കു​ളം ആ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ൻ ലോ ​കോ​ള​ജി​ൽ നി​ന്നു നി​യ​മ ബി​രു​ദ​മെ​ടു​ത്ത് പ്രാ​ക്ടീ​സ് ന​ട​ത്തി വ​ര​വെ​യാ​ണ് അ​മേ​രി​ക്ക​യി​ലു​ള്ള കു​ട്ട​നാ​ട് പു​ന്ന​കു​ന്നം മ​ണ​ല​യി​ൽ റോ​സ​മ്മ​യു​മാ​യി വി​വാ​ഹം ന​ട​ക്കു​ന്ന​ത്. 1973ൽ. ​അ​ടു​ത്ത​വ​ർ​ഷം അ​മേ​രി​ക്കി​യി​ലെ​ത്തി.

തു​ട​ക്കം ഒ​രു ക​ട​യി​ൽ ജോ​ലി. തു​ട​ർ​ന്ന് എ.​ടി & ടി ​യി​ൽ ജോ​ലി​ക്കു ചേ​ർ​ന്നു . 1979ൽ ​സു​മ ട്രാ​വ​ൽ​സ് തു​ട​ങ്ങി. മൂ​ത്ത പു​ത്രി​യു​ടെ പേ​രി​ട്ടു. ട്രാ​വ​ൽ രം​ഗ​ത്തു മ​ല​യാ​ളി​ക​ൾ കു​റ​വാ​യ​താ​ണ് ഈ ​രം​ഗം തെ​രെ​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം.

ജോ​ലി ഉ​പേ​ക്ഷി​ക്കാ​തെ​യാ​യി​രു​ന്നു ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം. രാ​ത്രി​യാ​ണ് ജോ​ലി. വെ​ളു​പ്പി​ന് വീ​ട്ടി​ലെ​ത്തി​യാ​ൽ അ​ല്പ​നേ​രം ഉ​റ​ക്കം. 9 മ​ണി​യോ​ടെ ഉ​ണ​ർ​ന്ന് ട്രാ​വ​ൽ ഏ​ജ​ൻ​സി ഓ​ഫീ​സി​ലേ​ക്ക് പോ​കും.

വൈ​കാ​തെ തോ​മ​സ് കു​ര്യ​ൻ കു​റ്റി​ക്ക​ണ്ട​ത്തി​ൽ (കു​ട്ട​പ്പാ​യി) പാ​ർ​ട്ട്ണ​റാ​യി വ​ന്നു. റോ​ക്ക്ലാ​ൻ​ഡി​ലു​ള്ള മ​ത്താ​യി ചാ​ക്കോ​യും അ​ൽ​പ​കാ​ലം പാ​ർ​ട്ണ​റാ​യി​രു​ന്നു. ക്ര​മേ​ണ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം കൂ​ടി. അ​ടു​ത്ത ര​ണ്ടു പ​തി​റ്റാ​ണ്ട് (19802000) ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ സു​വ​ർ​ണ​കാ​ലം ത​ന്നെ​യാ​യി​രു​ന്നു.

എ​യ​ർ ഇ​ന്ത്യ, കു​വൈ​റ്റ് എ​യ​ർ​വേ​യ്സ്, ഡെ​ൽ​റ്റ, പാ​നാം, ജ​റ്റ് എ​ന്നി​വ​യു​ടെ​യൊ​ക്കെ ഏ​റ്റ​വും കൂ​ടു​ത​ൽ ടി​ക്ക​റ്റ് വി​റ്റ​തി​നു​ള്ള അ​വാ​ർ​ഡ് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളി​ൽ സു​മ ട്രാ​വ​ൽ​സി​നാ​യി​രു​ന്നു. പ​ക്ഷെ ക​സ്റ്റ​മ​റു​ടെ സം​തൃ​പ്തി​യും അ​വ​ർ ന​ൽ​കു​ന്ന അം​ഗീ​കാ​ര​വു​മാ​ണ് ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡാ​യി താ​ൻ ക​രു​തി​യ​യ​തെ​ന്നു സെ​ബാ​സ്യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ഒ​രു കൈ ​വ​ച്ചു. നാ​ലു വ​ർ​ഷ​ത്തോ​ളം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്നു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നീ​ട​ത് നി​ർ​ത്തി.

കേ​ര​ള​ത്തി​ൽ ഇ​ട​യ്ക്ക് ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​റു​ണ്ട്. വ​ക്കീലാ​കു​ന്പോ​ൾ വേ​റെ ജോ​ലി പാ​ടി​ല്ല. അ​തി​നാ​ൽ സു​മാ ട്രാ​വ​ൽ​സി​ൽ ഓ​ണ​റ​റി ചെ​യ​ർ സ്ഥാ​നം മാ​ത്ര​മാ​ണു കു​റെ കാ​ല​മാ​യി വ​ഹി​ച്ചി​രു​ന്ന​ത്.

ഭാ​ര്യ റോ​സ​മ്മ ആ​ർ.​എ​ൻ ആ​യി റി​ട്ട​യ​ർ ചെ​യ്തി​ട്ട് ഏ​താ​നും വ​ർ​ഷ​മാ​യി. സ്റ്റെം ​അ​ധ്യാ​പി​ക​യാ​യും റോ​ബോ​ട്ടി​ക് കോ​ച്ചും അ​ഡ്ജം​ക്ട് പ്രൊ​ഫ​സ​റു​മാ​യ സു​മ​ൻ, ഡോ. ​സു​ജ (മെ​ട്രോ​പോ​ളി​റ്റ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഫാ​മി​ലി മെ​ഡി​സി​ൻ ചീ​ഫ്) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ബ്ലി​റ്റ്സ് കാ​ർ​ത്തി ആ​ണ് ഡോ. ​സു​ജ​യു​ടെ ഭ​ർ​ത്താ​വ്. അ​ഞ്ച് കൊ​ച്ചു​മ​ക്ക​ൾ.

ഇ​ന്ത്യ​ൻ ട്രാ​വ​ൽ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യി​ൽ ഭാ​ര​വാ​ഹി ആ​യി​രു​ന്നു.

സു​മ ട്രാ​വ​ൽ​സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ അ​ന്ത​രി​ച്ച സെ​ബാ​സ്റ്റ്യ​ൻ പാ​റ​പ്പു​റ​ത്തി​ന്‍റെ (ജോ​യ് 77) പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച​യും സം​സ്കാ​രം ന​വം​ബ​ർ 26 ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ൽ ന​ട​ക്കും​.

ഭാ​ര്യ: റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ
മ​ക്ക​ൾ: സു​മ​ൻ, സു​ജ സെ​ബാ​സ്റ്റ്യ​ൻ
മ​രു​മ​ക​ൻ: ബ്ലി​റ്റ്സ് കാ​ർ​ത്തെ
കൊ​ച്ചു​മ​ക്ക​ൾ: അ​ന്ന, സി​യ, ജോ​സി​യ, റി​ച്ചാ​ർ​ഡ്, മ​ത്തി​യാ​സ്

ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ഓ​പ്പീ​സും: സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, 18 ട്രി​നി​റ്റി സ്ട്രീ​റ്റ്, 10701 യോ​ങ്കേ​ഴ്സ്, ച​ഥ

പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മു​ത​ൽ 8 വ​ര.: സി​ന​ത്ര മെ​മ്മോ​റി​യ​ൽ ഹോം, 499 ​യോ​ങ്കേ​ഴ്സ് അ​വ​ന്യൂ, യോ​ങ്കേ​ഴ്സ്, ന്യൂ​യോ​ർ​ക്ക് 10704

സം​സ്കാ​രം ന​വം​ബ​ർ 26 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2:30 ന്: ​സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ച​ർ​ച്ച്, ആ​ന്പ​ല്ലൂ​ർ.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5