• Logo

Allied Publications

Europe
ഗോൾവേയിൽ സംഗീത രാവ് ’റിം ജിം22’ നവ. 19ന്
Share
ഡബ്ലിൻ: ഗോൾവേയിലെയും സമീപനഗരങ്ങളിലെയും സംഗീതകലാ പ്രേമികൾക്കായി, ഗോൽവെ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റി(ജിഐസിസി), റോയൽ കാറ്ററിംഗ് അയർലൻഡുമായി ചേർന്ന അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി മെഗാഷോ നവംബർ 19 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 10വരെ, സോൾട് ഹില്ലിൽ ഉള്ള ലിഷർലാൻഡ് ഓഡിറ്റേറിയത്തിൽ അരങ്ങേറുന്നു.

പ്രശസ്ത പിന്നണി ഗായകരായ റിമി ടോമി, അനൂപ് ശങ്കർ എന്നിവരെ കൂടാതെ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികൾ കീഴടക്കിയ സുധീർ പരവൂർ , മണ്മറഞ്ഞു പോയ കലാകാരൻ കലാഭവൻ മണിക്ക് ഇന്നും വേദികളിൽ ജീവൻ നല്കുന്ന കൃഷ്ണകുമാർ ആലുവ, ഗായകൻ ശ്യാംപ്രസാദ് , സുശാന്ത് കെപി, ശ്രീകുമാർ , ടോണി ചിറമ്മേല്, ഫ്രാന്സീസ് കൊല്ലാനൂര്, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകുന്നു. ഗോൾവേയിൽ ജിഐസിസി) അണിയിച്ചൊരുക്കുന്ന ഈ കലാവിരുന്നിന്‍റെ ടിക്കറ്റ് ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്.

ഗോൾവേയിലെ ഈ മെഗാഷോയിലൂടെ ലഭിക്കുന്ന ലാഭം ഇവിടെത്തന്നെയുള്ള ചാരിറ്റി സംഘടനയ്ക്കു കൈമാറുന്നതായിരിക്കും എന്ന് ജിസിസി അറിയിക്കുന്നു.

യൂണിവേഴ്സിറ്റി സ്റുഡന്‍റ്സിനായി പ്രത്യേകം ഗ്രൂപ്പ് ഡിസ്കൗണ്ട് ലഭ്യമാണ് രണ്ടിലധികം ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങുന്ന യൂണിവേഴ്സിറ്റി സ്റുഡന്‍റ്സിനു പതിനഞ്ചു യൂറോയ്ക്ക് ടിക്കറ്റ് ലഭ്യമാണ് . ടിക്കറ്റുകൾക്കു : 0877765728.0876450033 എന്നീ നന്പരുകളിൽ ബന്ധപെടുക.
ഗോൾവേയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കലാസ്വാദകരെയും ഒഴിച്ച് കൂടാനാവാത്ത ഈ കലാവിരുന്നിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഏകഇഇ അറിയിക്കുന്നു.

Contact : 0877765728/0876450033
Ticket booking link: https://www.royalcatering.ie/event/

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.