• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് മ​ഹി​ളാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ: ​പ്ര​തി​ഭ (MBBS, DNB, MNAMS) പ്ര​വാ​സി​ക​ളി​ലെ ഗൈ​ന​ക്ക് രോ​ഗ​ങ്ങ​ളും കൗ​മാ​ര​ക്കാ​രി​ലെ ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തി​ക​ച്ചും വി​ജ്ഞാ​ന​പ്ര​ദ​വും ഗ​ഹ​ന​വു​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മൂ​ഹ​ത്തി​ന്‍റ​എ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി സ്ത്രീ​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യം​കൊ​ണ്ട് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ശ​ദ​മാ​യി മ​റു​പ​ടി ന​ൽ​കാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കു​വാ​നും ഡോ​ക്ട​ർ സ​മ​യം ക​ണ്ടെ​ത്തി.

ന​വം​ബ​ർ 3 വ്യാ​ഴാ​ഴ്ച അ​ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച ഷൈ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും മ​ഹി​ളാ​വേ​ദി​യു​ടെ സ്നേ​ഹാ​ദ​രം ആ​യ മെ​മ​ന്‍റൊ ഡോ​ക്ട​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ് മ​ഹി​ളാ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് റി​ജി​ൻ രാ​ജ് ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത്.​കെ, അ​സോ​സി​യേ​ഷ​ൻ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക​ണ്‍​വീ​ന​ർ ര​ശ്മി അ​നി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ ജ​യേ​ഷ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ഹി​ളാ​വേ​ദി എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത