• Logo

Allied Publications

Middle East & Gulf
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ്; ര​ണ്ടാം വാ​ര​ത്തി​ൽ 9 വി​ജ​യി​ക​ൾ
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ണ്ടാം​വാ​ര​ത്തി​ലെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്പ​ത് ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യി. ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2022’ ന്‍റെ മ​ത്സ​ര​ങ്ങ​ൾ സു​ലൈ​ലെ എം​സി​എ കെ​സി​എ ഗ്രൗ​ണ്ടു​ക​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഉ​സ്താ​ദ് ഹോ​ട്ട​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും സ​ഫാ​മ​ക്കാ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും സ​ഖാ​വ് കെ.​വാ​സു ഏ​ട്ട​ൻ & അ​സാ​ഫ് വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും, മോ​ഡേ​ണ്‍ എ​ജ്യൂ​ക്കേ​ഷ​ൻ റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള കേ​ളി​യു​ടെ പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ റി​യാ​ദി​ലെ 24 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ് സി​യി​ൽ ന​ട​ന്ന 4 മ​ത്സ​ര​ങ്ങ​ളി​ൽ യു​വ​ധാ​ര അ​സീ​സി​യ സി​സി ഡെ​സേ​ർ​ട്ട് ഹീ​റോ​സ് സി​സി​യെ​യും, ഒ​ബ​യാ​ർ ഫൈ​റ്റേ​ഴ്സ് സി​സി ഫാ​ൽ​ക്ക​ൻ​സ് റി​യാ​ദ് സി​സി​യെ​യും, ഡെ​സേ​ർ​ട്ട് ഹീ​റോ​സ് സി​സി ഫാ​ൽ​ക്ക​ൻ​സ് റി​യാ​ദ് സി​സി​യെ​യും, യു​വ​ധാ​ര അ​സീ​സി​യ സി​സി ഒ​ബ​യാ​ർ ഫൈ​റ്റേ​ഴ്സ് സി​സി​യെ​യും, പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് ഡി​യി​ൽ ന​ട​ന്ന 4 മ​ത്സ​ര​ങ്ങ​ളി​ൽ അ​ൽ ഉ​ഫു​ക്ക് സി​സി കിം​ഗ്സ് ഇ​ല​വ​ൻ സ​ന​യ്യ സി​സി​യും, കേ​ര​ള വി​സാ​ർ​ഡ് സി​സി റെ​ഡ് ഫാ​ൽ​ക്ക​ൻ​സ് സി​സി​യെ​യും, കിം​ഗ്സ് ഇ​ല​വ​ൻ സ​ന​യ്യ സി​സി റെ​ഡ് ഫാ​ൽ​ക്ക​ൻ​സ് സി​സി​യെ​യും, കേ​ര​ള വി​സാ​ർ​ഡ് സി​സി അ​ൽ ഉ​ഫു​ക്ക് സി​സി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കെ​ഡ​ബ്ല്യൂ സി​സി ക​ഐ​ൽ14 റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പ് സി​യി​ൽ നി​ന്ന് യു​വ​ധ​ര അ​സീ​സി​യ സി​സി​യും ഗ്രൂ​പ്പ് ഡി​യി​ൽ നി​ന്ന് കേ​ര​ള വി​സാ​ർ​ഡ് സി​സി​യും ര​ണ്ട് ജ​യ​ങ്ങ​ളോ​ടെ 4 പോ​യി​ന്‍റ് വീ​തം നേ​ടി ഒ​ന്നാ​മ​തെ​ത്തി.

റി​യാ​സ് കെ ​ഡ​ബ്ല്യൂ സി​സി, നൗ​ഷാ​ദ് യു​വ​ധാ​ര അ​സീ​സി​യ സി​സി, ഷൗ​ക്ക​ത്ത് അ​ലി ഖാ​ൻ ഒ​ബ​യാ​ർ ഫൈ​റ്റേ​ഴ്സ് സി​സി, ഇ​ബ്രാ​ഹിം അ​ൽ ഉ​ഫു​ക്ക് സി​സി, ന​ന്ദു സം​ഗീ​ത് സു​ബി​ൻ റെ​ഡ് ഫാ​ൽ​ക്ക​ൻ​സ് സി​സി, ന​ന്ദു സം​ഗീ​ത് കേ​ര​ള വി​സാ​ർ​ഡ് സി​സി, റ​യീ​സ് കേ​ര​ള വി​സാ​ർ​ഡ് സി​സി, ജി​ഷാ​ൻ അ​ക്ത​ർ ഡെ​സേ​ർ​ട്ട് ഹീ​റോ​സ് സി​സി, നി​യാ​സ് പാ​ല​ത്ത് യു​വ​ധാ​ര അ​സീ​സി​യ സി​സി എ​ന്നി​വ​രെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള കേ​ളി​യു​ടെ ഉ​പ​ഹാ​രം, എ​ൻ എ​സ് എ​സ് കോ​ളേ​ജ് ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​നും ആ​ല​പ്പു​ഴ ജി​ല്ല അ​ന്പ​യ​ർ പാ​ന​ൽ മു​ൻ അം​ഗ​വും ബേ​ക്കേ​ഴ്സ് കോ​വ് സ്ഥാ​പ​ന​ത്തി​ന്‍റെ എം ​ഡി​യു​മാ​യ പ്രി​ൻ​സ് തോ​മ​സ് കൈ​മാ​റി. ഇ​മ്ത്യാ​സ്, ജൊ​മ്മി, സെ​ബി​ൻ വി​നു, ജ​യ​ണ്ണ ,ചാ​ക്കോ, അ​ജു ,അ​നു എ​ന്നി​വ​ർ അ​ന്പ​യ​ർ​മാ​ർ​മാ​രാ​യി ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.