• Logo

Allied Publications

Americas
എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം
Share
ഫി​ല​ഡ​ൽ​ഫി​യ: ച​രി​ത്ര സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന ന​ഗ​ര​ത്തി​ലെ സ​ഹോ​ദ​ര​സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (10175 Bustleton Ave, Philadelphiya, PA 19116) വ​ച്ച് ന​ട​ത്തു​പ്പെ​ടു​ന്നു.

സാ​ഹോ​ദ​രീ​യ ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ഒ​ത്തൊ​രു​മ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​തീ​കാ​ത്മ​ക​മാ​യി നി​ല​കൊ​ള്ളു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഐ​ക്യ​ത്തി​ലൂ​ടെ പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് ക്രി​സ്തു​ദേ​വ​ന്‍റെ തി​രു​പി​റ​വി ഒ​രു​മി​ച്ചാ​ഘോ​ഷി​ക്കു​വാ​നും, ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളി​ലൂ​ടെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി പി​ടി​ക്കാ​നു​മാ​യി ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച​താ​ണ്. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റു​ന്ന ന​മ്മു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ളും പൈ​തൃ​ക​ങ്ങ​ളും ഉ​യ​ർ​ത്തി​പി​ടി​ച്ച് കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത് കാ​ത്ത​ലി​ക് സ​ഭ​യു​ടെ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ന​വാ​ഭി​ഷി​ക്ത​നാ​യ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ആ​ണ്. കൂ​ടാ​തെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ഉ​ത്ത​മ സു​ഹൃ​ത്തു​ക്ക​ളാ​യ യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ, ബ്ര​യ​ൻ ഫി​റ്റ്സ് പാ​ട്രി​ക്, ജോ​സ​ഫ് ഡി​ജി​ലാ​മോ (ബെ​ൻ​സേ​ലം, മേ​യ​ർ) തു​ട​ങ്ങി​യ നി​ര​വ​ധി സാ​മൂ​ഹി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും ച​ട​ങ്ങു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫി​ല​ഡ​ൽ​ഫി​യ സി​റ്റി​യി​ൽ നി​ന്നും അ​ന്നേ ദി​വ​സം എ​ക്യു​മെ​നി​ക്ക​ൽ ദി​നം ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള അ​റി​യി​പ്പും ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മു​ത്തു​കു​ട​ക​ൾ, വാ​ദ്യ​മേ​ളം, കൊ​ടി​ക​ൾ, രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​ക​ന്പ​ടി​ക​ളോ​ടെ കേ​ര​ളീ​യ ക്രി​സ്തീ​യ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളെ ആ​ന​യി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​എം.​കെ. കു​റി​യാ​ക്കോ​സ് (ചെ​യ​ർ​മാ​ൻ, എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ്) അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ദ​വ​സ​ര​ത്തി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ലെ ഇ​ത​ര സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ട​ക്കു​ന്ന ആ​രാ​ധ​നാ യോ​ഗ​വും, ക്രി​സ്മ​സ് ട്രീ​യി​ൽ പ്ര​കാ​ശം പ​ര​ത്തി​കൊ​ണ്ട് മു​ഖ്യാ​തി​ഥി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ന്ന​തു​മാ​ണ്.

ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മാ​ജി​ക് പ്ലാ​ന​റ്റി​ലേ കു​ട്ടി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി തു​ക​യി​ൽ നി​ന്നും മു​ഖ്യ പ​ങ്ക് ന​ൽ​കു​ന്ന​താ​ണ്. എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ചാ​രി​റ്റി റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ജ​യി​ക​ളെ വേ​ദി​യി​ൽ വ​ച്ചു ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത് പ്ര​ഖ്യാ​പി​ക്കു​ന്ന​തും കൂ​ടാ​തെ പ​തി​വു​പോ​ലെ എ​ല്ലാ​വ​ർ​ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ള്ള സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന ക​ർ​മ​വും ത​ദ​വ​സ​ര​ത്തി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. തു​ട​ർ​ന്ന് ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക്രി​സ്തീ​യ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ക്രി​സ്തു​ദേ​വ​ന്‍റെ തി​രു​പി​റ​വി നൃ​ത്ത​രൂ​പ​ത്തി​ൽ മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി(​ബേ​ബി ത​ട​വ​നാ​ൽ, കോ​റി​യോ​ഗ്രാ​ഫി) ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി (ആ​ഷാ അ​ഗ​സ്റ്റി​ൻ, കോ​റി​യോ​ഗ്രാ​ഫി) എ​ന്നീ നൃ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്